ഒഡീഷയിൽ നടന്ന ട്രെയിൻ അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. തൃശ്ശൂര്‍ സ്വദേശികളായ കിരണ്‍,ബിജീഷ്,വൈശാഖ്,രഘു എന്നിവരാണ് കൊച്ചിയില്‍ എത്തിയത്.
പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുപേരും നോര്‍ക്കയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയത്. കൊല്‍ക്കത്തയിലെ ക്ഷേത്ര നിര്‍മാണത്തിനായാണ് 8 അംഗ സംഘം പോയത്. ഇതില്‍ 4 പേര് നേരത്തെ നാട്ടില്‍ മടങ്ങി എത്തിയിരുന്നു.
അതേസമയം, ബാലസോര്‍ ദുരന്തത്തെ തുടര്‍ന്ന് തകരാറിലായ ട്രെയിൻ ഗതാഗതം ഇന്ന് പൂര്‍വസ്ഥിതിയിലായേക്കും. പരിക്കുകളോടെ 382 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇനിയും 124 മൃതദേഹങ്ങളാണ് ആണ് തിരിച്ചറിയാനുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group