ഭാരതത്തിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണം: നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിസിഐ കേരള എംപിമാർക്ക് നിവേദനം നൽകി..

ക്രൈസ്തവർക്ക് നേരെ തുടർച്ചയായി രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു വേണ്ടി പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കേരള എംപിമാർക്ക് നിവേദനം നൽകി. രാജ്യത്ത് ക്രൈസ്തവരും മിഷ്ണറിമാരും ക്രിസ്ത്യൻ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വലിയ ആക്രമണങ്ങൾ നേരിടുകയാണ്. പ്രത്യേകിച്ച് ഛത്തീസ്ഗഡ്, ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾ തീ വച്ച് നശിപ്പിച്ചും മിഷനറിമാരെ ശാരീരികമായി മർദ്ദിച്ചും ആയുധങ്ങൾ ഉപയോഗിച്ച് മുറിവേല്പിച്ചും ഭീഷണിപ്പെടുത്തുകയാണെന്ന് സംഘടന പ്രസ്താവിച്ചു.

മിഷ്ണറിമാരെ കള്ളക്കേസിൽ കുടുക്കിയും ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തി ജയിലിൽ അടച്ചും പീഡിപ്പിക്കുകയാണ്. മതപരിവർത്തന നിരോധന നിയമങ്ങൾ പോലെയുള്ള കരിനിയമങ്ങൾ നടപ്പിലാക്കിയും UAPA ചുമത്തിയും സുവിശേഷ പ്രവർത്തകരെ പീഡിപ്പിക്കുകയാണ്. സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയും ഫണ്ടുകൾ മരവിപ്പിച്ചും വിദ്യാഭ്യാസ – ആരോഗ്യ മേഖലയിലെ സേവനപ്രവർത്തനങ്ങളെ ഇല്ലാതാക്കുകയാണ്.

ജാമ്യം ലഭിക്കാതെ ഇന്നും മധ്യപ്രദേശ്, ഉത്തർപ്രദേശ് ജയിലുകളിൽ പാസ്റ്ററന്മാർ/ വൈദികർ കിടപ്പുണ്ട്. നോട്ടീസ് പോലും നൽകാതെ കർണാടകയിൽ അടക്കം സഭാഹാളുകൾ അടച്ചു പൂട്ടുകയാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ നിയമത്തിൻ്റെ മുന്നിൽ എത്തിച്ച് ക്രൈസ്തവർക്കും മിഷനറിമാർക്കും നീതി ലഭ്യമാക്കണമെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പട്ടുകൊണ്ടാണ് പിസിഐ നിവേദനം നൽകിയത്. ഈ വിഷയം അടിയന്തിര സ്വഭാവത്തോടെ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും പാർലമെൻ്റിൽ നോട്ടീസ് നൽകി ഉന്നയിക്കണമെന്നും പിസിഐ ആവശ്യപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group