യു‌എസ് കാത്തലിക്ക് മീഡിയ അസോസിയേഷൻ പുരസ്ക്കാര ജേതാക്കളില്‍ മലയാളിയും

മലയാളികൾക്കിത് അഭിമാന നിമിഷം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കത്തോലിക്ക പുരസ്‌കാരമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാത്തലിക്ക് മീഡിയ അസോസിയേഷൻ ബുക്ക് അവാർഡ്‌ ജേതാക്കളില്‍ മലയാളി എഴുത്തുകാരനായ അഭിലാഷ് ഫ്രേസറും. കവിത, ലേഖനം, ചെറുകഥ വിഭാഗത്തിൽ (Category B604: First Time Author: Poetry, Essays, or Short Stories) മൂന്നാം സമ്മാനത്തിനാണ് അഭിലാഷ് അര്‍ഹനായിരിക്കുന്നത്.

അഭിലാഷ് രചിച്ച് അമേരിക്കയിലെ വിപ്ഫ് ആന്‍ഡ് സ്റ്റോക്ക് പബ്ലീഷേഴ്‌സ് പ്രസിദ്ധീകരിച്ച Father: A Collection of Poems എന്ന പുസ്തകത്തിനാണ് പുരസ്ക്കാരം. ജൂണ്‍ 21 ന് അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വച്ചു നടന്ന കാത്തലിക്ക് മീഡിയ കോണ്‍ഫറന്‍സിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group