മണിപ്പൂർ അക്രമങ്ങൾ : സർക്കാർ നിഷ്ക്രിയത്വത്തെ അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയുടെ റിപ്പോർട്ട്

മാരകമായ അക്രമങ്ങൾക്കിടയിലും ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ ഭരണാധികാരികൾ ഉചിതമായ നടപടികൾ സ്വീകരിക്കാത്തതിനെ അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ.

ഈ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ആക്രമണത്തിൽ സർക്കാർ പുലർത്തുന്ന നിഷ്ക്രിയത്വത്തെ സംഘടന അപലപിച്ചത്.

2023 മെയ് മൂന്നു മുതൽ, വംശീയ അക്രമങ്ങൾ അനിയന്ത്രിതമായി തുടരുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ, കുറഞ്ഞത് 200 പേരെങ്കിലും കൊല്ലപ്പെടുകയും 60,000- ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തു. കൂടാതെ, കലാപത്തെത്തുടർന്ന് വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, ഗ്രാമങ്ങൾ, ആരാധനാലയങ്ങൾ എന്നിവ കത്തിക്കുകയും ആക്രമിക്കുകയും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലും സർക്കാർ മൗനം തുടരുകയാണ്.

ഇതിനിടയിൽ പ്രബലമായ മെയ്തേയ് സമുദായവും ന്യൂനപക്ഷമായ കുക്കിയും മറ്റ് ആദിവാസി-മലയോരസമുദായങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുറന്നുപറയാൻ ധൈര്യപ്പെട്ടവരെ അടിച്ചമർത്തുന്നത് ഇവിടെ തുടരുന്ന അനീതികളിൽ ഒന്നാണെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ട്, മ്യാന്മറുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ മാരകമായ അക്രമങ്ങൾക്കിടയിൽ സുരക്ഷ ശക്തമാക്കാത്തതായും അതിന് അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതും വെളിപ്പെടുത്തുന്നു.

“മണിപ്പൂരിൽ ദുരുപയോഗങ്ങൾ അവസാനിപ്പിക്കുന്നതിലും ആളുകളെ സംരക്ഷിക്കുന്നതിലും കുറ്റവാളികളെന്നു സംശയിക്കുന്നവരെ പ്രതിക്കൂട്ടിൽ നിർത്തുന്നതിലും സംസ്ഥാന- കേന്ദ്രസർക്കാരുകളുടെ പൂർണ്ണമായ പരാജയം സമൂഹങ്ങളെ ഭയപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്തുവെന്നുo റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m