സ്ട്രോക്കിന് ആധുനിക ചി​കി​ത്സാ​കേ​ന്ദ്രവുമായി മാർ സ്ലീവാ മെഡിസിറ്റി…

കോട്ടയം :പാ​​ലാ രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ൽ ചേ​​ർ​​പ്പു​​ങ്ക​​ലി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ടെ​​ർ​​ഷ്യ​​റി കെ​​യ​​ർ ഹോ​​സ്പി​​റ്റ​​ലാ​​യ മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ലെ അ​​ത്യാ​​ധു​​നി​​ക സ്ട്രോ​​ക്ക് ചി​​കി​​ത്സാ​​കേ​​ന്ദ്ര​​വും സ്ട്രോ​​ക്ക് ഹെ​​ൽ​​പ്പ്‌ലൈ​​ൻ ന​​ന്പ​​റും ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ആ​​ശു​​പ​​ത്രിമാനേജിങ് ഡ​​യ​​റ​​ക്ട​​ർ മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.ന്യൂ​​റോ​​ള​​ജി​​സ്റ്റ്, ന്യൂ​​റോ​​ സ​​ർ​​ജ​​ൻ, ഇ​​ന്‍റ​​ർ​​വെ​​ൻ​​ഷ​​ന​​ൽ റേ​​ഡി​​യോ​​ള​​ജി​​സ്റ്റ്, ക്രി​​ട്ടി​​ക്ക​​ൽ കെ​​യ​​ർ സ്പെ​​ഷലി​​സ്റ്റ്, സ്ട്രോ​​ക്ക് സ്പെ​​ഷലി​​സ്റ്റ് ന​​ഴ്സ​​സ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പൂ​​ർ​​ണ​​സ​​ജ്ജ​​മാ​​യ സ്ട്രോ​​ക്ക് ചി​​കി​​ത്സാ​​വി​​ഭാ​​ഗ​​മാ​​ണു മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ൽ തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്.

സ്ട്രോ​​ക്ക് സം​​ശ​​യി​​ച്ചാ​​ൽ ഉ​​ട​​ന​​ടി സം​​ശ​​യ​​നി​​വാ​​ര​​ണം ല​​ഭി​​ക്കു​​ന്ന​​തി​​നും, വേ​​ണ്ട നി​​ർ​​ദേ​​ശം ന​​ൽ​​കു​​ന്ന​​തി​​നാ​​യി 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന 9400995 500 എ​​ന്ന സ്ട്രോ​​ക്ക് ഹെ​​ൽ​​പ്പ് ലൈ​​ൻ നമ്പരും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group