കോവിഡ് പ്രതിരോധത്തിന് കൈകോർക്കാൻ സ്കൂൾ വിട്ടുകൊടുത്ത് കുറവിലങ്ങാട് മർത്ത മറിയം ദേവാലയവും….

കുറവിലങ്ങാട് :കുറവിലങ്ങാട് പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി രൂപീകരിച്ചിരിക്കുന്ന ഡോമിസിലി കെയർ സെന്ററിനായി (DCC) സെന്റ്. മേരീസ് ഹയർ സെക്കന്ററി സ്കൂൾ വിട്ടു നൽകി കൊണ്ട് മാതൃകയാവുകയാണ് ചരിത്ര പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത മറിയം ദേവാലയം.ആർച്ച് പ്രീസ്റ്റ് റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനി
പഞ്ചായത്ത്‌ പ്രതിനിധികളെ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി അസിസ്റ്റന്റ് വികാരിമാരുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ എല്ലാവിധ പിന്തുണയും സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയായിരുന്നു.
ഒപ്പം സ്കൂൾ വിട്ടുനൽകുന്നതായി അറിയിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group