പൊന്തിഫിക്കൽ ആരാധനാ ചടങ്ങുകൾക്കുള്ള തലവനായി മോൺ. ഡിയേഗോ റീവേല്ലിയെ നിയമിച്ചു.

വത്തിക്കാൻ സിറ്റി :മാർപാപ്പായുടെ ആരാധനാ ചടങ്ങുകൾ നിയന്ത്രിക്കുന്നതിന്റെയും പൊന്തിഫിക്കൽ സിസ്റ്റൈൻ ചാപ്പൽ ഗായക സംഘത്തിന്റെയും തലവനായി മോൺ. ഡിയേഗോ റീവേല്ലിയെ നിയമിച്ചുകൊണ്ട് മാർപാപ്പാ ഉത്തരവിറക്കി.പാപ്പായുടെ ആരാധനാ ചടങ്ങുകളുടെ തലവനായി സേവനം ചെയ്തിരുന്ന മോൺ. ഗ്വീദോ മരീനിയെ ഈ വർഷാദ്യം തോർത്തോണായിലെ മെത്രാനായി നിയമിച്ചതിനാലാണ് ഈ സ്ഥാനത്തേക്ക് മോൺ. ഡിയേഗോ റീവേല്ലിയെ നിയമിച്ചത്.ഇറ്റലിയിലെ ലത്സാത്തെയിൽ 1965 നവംബർ ഒന്നിന് ജനിച്ച മോൺ.ഡിയേഗോ 1991 ൽ കൂശിതനായ ക്രിസ്തുവിന്റെ വൈദികരുടെ സഭയിലാണ് അഭിഷിക്തനായത്. വെല്ലെത്രി – സേഞ്ഞി രൂപതയിൽ ചേർന്ന അദ്ദേഹം പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പെഡഗോജിക്കൽ(പബോധനശാസ്തരം) മെത്തഡോളജിയിൽ ഡിപ്ലോമാ കരസ്ഥമാക്കി. 2010 ൽ പൊന്തിഫിക്കൽ അത്തനേയും ഓഫ് സെന്റ് ആൻസലമിൽ നിന്ന് ആരാധനാക്രമത്തിൽ ഡോക്ടറേറ്റ് നേടി. 2013 മുതൽ പാപ്പായുടെ ഉപവി കാര്യാലയത്തിൽ കാര്യാലയ തലവനായി സേവനം ചെയ്തു വരികയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group