കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം ആവശ്യപ്പെട്ട് സത്യാഗ്രഹ സമരം നടത്തി…

കർഷകരുടെ പ്രശ്നങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ കത്തോലിക്ക കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി.

വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ ഇനിയും സമരമുറകളുമായി മുന്നോട്ടു പോകുമെന്നും വരുന്ന ഇലക്ഷനിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും എന്നും കത്തോലിക്ക കോൺഗ്രസ് സമിതി പറഞ്ഞു.

സത്യാഗ്രഹ സമരം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലംപ്ലാനി ഉദ്ഘാടനം ചെയ്തു.ജപ്തി നടപടികൾ അവസാനിപ്പിക്കുക, വിളകൾക്ക് ന്യായവില നൽകുക കർഷക ആത്മഹത്യ തടയുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ന്യായമായ ആവശ്യത്തിനായി സമരം ചെയ്യുന്ന കർഷകരുടെ ന്യായമായ ആവശ്യം ഇനിയും അധികാരികൾ കണ്ടില്ലെന്ന് നടിരുതെന്ന് പിതാവ് പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group