കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ച പരിശുദ്ധ അമ്മയെപ്പോലെ ജീവിതത്തിലെ പ്രതിസന്ധികളും, സന്തോഷങ്ങളും ദൈവം അനുഗ്രഹമാക്കി മാറ്റുമെന്ന് വിശ്വസിക്കുവാനും, ദൈവത്തില്‍ ആശ്രയിച്ച് മുന്നേറുവാനും ഈ കാലഘട്ടത്തില്‍ ഓരോ അമ്മമാര്‍ക്കും, സാധിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാര്‍ ജോസ് പുളിക്കല്‍.
കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദി വാര്‍ഷികം തൂവാനിസാ സംഗമം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍, പ്രസിഡന്റ് ശ്രീമതി മേരിക്കുട്ടി പൊടിമറ്റത്തില്‍, ആനിമേറ്റര്‍ സി.ജ്യോതി മരിയ സിഎസ്എന്‍, സലോമി മറ്റപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന, കാഞ്ഞിരപ്പള്ളി, എരുമേലി, ഫൊറോനാകളെ മികച്ച ഫൊറോനാകളായി തിരഞ്ഞെടുത്തു. മേരികുളം, അഞ്ചലിപ്പ, സന്യാസിയോട, വെച്ചൂച്ചിറ, കാരികുളം എന്നീ ഇടവകകളെ മികച്ച ഇടവകകളായും തിരഞ്ഞെടുത്ത് ആദരിക്കുകയും, രൂപതാ കലോത്സവത്തില്‍ പ്രഥമസ്ഥാനം നേടിയവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. രൂപതാ വികാരി ജനറാള്‍ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ആശംസകള്‍ നേര്‍ന്നു. ശ്രീമതി ജിജി ബിജു അനുഭവങ്ങള്‍ പങ്കുവച്ചു. രൂപതാ കലോത്സവത്തില്‍ ആദ്യസ്ഥാനം കിട്ടിയ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. രുപതയിലെ 148 ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ വാര്‍ഷികത്തില്‍ സംബന്ധിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group