സന്യാസിനി സമൂഹത്തെ അപകീർത്തിപ്പെടുത്താൻ മാധ്യമശ്രമം..

വയനാട് ആരാധനാ സന്യാസിനി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ജീവൻ ജ്യോതി എന്ന അനാഥാലയം പൂട്ടിയ സംഭവത്തിന്റെ പേരിൽ കുപ്രചാരണങ്ങളിലൂടെ സന്യാസിനി സമൂഹത്തെ അപകീർത്തിപ്പെടുത്താൻ മാധ്യമശ്രമം നടക്കുന്നതായി പരാതി.
2003 മുതൽ പ്രവർത്തനമാരംഭിച്ച അനാഥാലയം സാമ്പത്തിക ബാധ്യത മൂലം 2021 അടച്ചുപൂട്ടുക യായിരുന്നു.
2012-13 കാലഘട്ടം മുതൽ 2020 -21 വർഷം വരെ 21 ലക്ഷം രൂപയാണ് സർക്കാർ ധനസഹായം ലഭിച്ചിട്ടുള്ളത്. എന്നാൽ ഈ കാലയളവിൽ സ്ഥാപനത്തിനു ഉണ്ടായ ചിലവ് 94 ലക്ഷത്തിനു മുകളിലാണ്. സ്ഥാപന നടത്തിപ്പിന്റെ കാൽ ശതമാനം പോലും സർക്കാരിൽ നിന്നും ലഭിച്ചിരുന്നില്ല. സന്യാസിനീ സമൂഹത്തിന്റെ പ്രൊവിൻഷ്യാൾ ഹൗസിൽ നിന്നുള്ള ധനസഹായവും സുമനസുകളുടെയും സഹകരണത്താലുമാണ് സ്ഥാപനം ഇത്രയും നാൾ വരെ നടത്തിയത് .
ട്രസ്റ്റുകൾക്ക് പണം സ്വീകരിക്കാൻ ഉണ്ടായിട്ടുള്ള നിയന്ത്രണങ്ങളും, കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും അനാഥാലയത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ സാരമായി തന്നെ ബാധിച്ചിരുന്നു.
ഈ അവസരത്തിൽ അനാഥാലയങ്ങൾക്ക് ജുവനൈൽ ജസ്റ്റിസ് ആക്ട് നിർബന്ധമാക്കിയത് വഴി , ജീവനക്കാരുടെ എണ്ണം കൂട്ടുവാനും സന്യാസി സമൂഹം നിർബന്ധിതരായി. ദൈനംദിന ചെലവുകൾക്ക് നേരിടുന്ന ബുദ്ധിമുട്ട് കൂടാതെ അധിക ജീവനക്കാരെയും നിയമിക്കുക എന്ന സാഹചര്യം ഉടലെടുത്തപ്പോൾ അനാഥാലയം അടച്ചു പൂട്ടുകയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നും സന്യാസ സമൂഹത്തിന് മുന്നിൽ ഉണ്ടായിരുന്നില്ല. അനാഥാലയത്തിൽ ഉണ്ടായിരുന്ന കുട്ടികളെ സർക്കാർ ഉത്തരവാദിത്വത്തോടെ മറ്റു അനാഥാലയങ്ങളിലേക്ക് മാറ്റുകയാണുണ്ടായത്.
വസ്തുതകൾ ഇതാണ് എന്നിരിക്കെ സന്യാസി സമൂഹത്തെ അവഹേളിക്കുന്ന തരത്തിൽ മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിച്ചുകൊണ്ട് മാധ്യമ ധർമ്മത്തിന് നിരക്കാത്ത രീതിയിലാണ് കുപ്രചരണങ്ങൾ നടത്തുന്നതെന്ന് സമീപവാസികൾ പരാതിപ്പെടുന്നു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group