കർദിനാൾ ഉപദേശക സംഘത്തിന്റെ യോഗം വത്തിക്കാനിൽ ചേർന്നു

സഭാഭരണത്തിലും റോമൻ കൂരിയാ നവീകരണത്തിലും പാപ്പയെ സഹായിക്കുന്നതിനുള്ള ഒമ്പതംഗ കർദിനാൾ സമിതിയുടെ (C9) സമ്മേളനം വത്തിക്കാനിൽ പാപ്പയുടെ അധ്യക്ഷതയിൽ ചേർന്നു.

തിങ്കളാഴ്ച ആരംഭിച്ച ഈ സമ്മേളനം ചൊവ്വാഴ്ചയും തുടർന്നു. 2013 സെപ്റ്റംബർ 28-നാണ് ഫ്രാൻസിസ് പാപ്പ ഈ കർദിനാൾ ഉപദേശക സമിതിക്ക് രൂപം നല്കിയത്.

ഇതിന്റെ പ്രഥമ സമ്മേളനം 2013 ഒക്ടോബർ ഒന്നിനായിരുന്നു. ബിഷപ്പ് മാർക്കൊ
മെല്ലീനൊയാണ് ഈ ഒമ്പതംഗ കർദിനാൾ ഉപദേശക സമിതിയുടെ കാര്യദർശി.

ബോംബെ അതിരൂപതാധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഈ ഉപദേശക സമിതിയിൽ അംഗമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group