പട്ടാള അട്ടിമറി: കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു. പ്രാർത്ഥനകളുമായി വത്തിക്കാൻ

മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു. ഫെബ്രുവരി ഒന്നിനാണ് പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സമരം ഇപ്പോഴും തുടരുകയാണ്. മ്യാന്മറില്‍ ജനാധിപത്യം അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരെയാണ് പ്രതിഷേധം. കൊല്ലപ്പെട്ടവരില്‍ 46 പേര്‍ കുട്ടികളാണെന്നാണ് പുതിയ റിപ്പോർട്ട് .അതേസമയം സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന മാർപാപ്പയുടെ ദിവ്യബലിയിൽ മ്യാന്മറിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടന്നിരുന്നു. പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുന്ന മ്യാന്മറിലെ പട്ടാള ഭരണകൂടത്തിന്റെ നടപടിയില്‍ ലോക രാഷ്ടങ്ങള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഓങ്‌സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി സര്‍ക്കാരിനെ അട്ടിമറിച്ച് കഴിഞ്ഞ ഫെബ്രുവരി 1 ന് പട്ടാളം ഭരണം പിടിച്ചെടുത്തതോടെയാണ് ബഹുജന പ്രക്ഷോഭം ആരംഭിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group