ന്യുനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം : ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: ന്യുനപക്ഷങ്ങൾക്കു ഭരണഘടന നൽകുന്ന വിദ്യാഭ്യാസ അവകാശങ്ങൾ അഭംഗുരം സംരക്ഷിക്കാൻ സർക്കാർ ശ്രദ്ധപുലർത്തണമെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷ വിളംബര സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്പ്. ന്യൂനപക്ഷങ്ങൾക്ക് ഭരണാഘടന അനുവദിച്ചു നൽകിയിട്ടുള്ള സ്വാതന്ത്ര്യവും വിദ്യാഭ്യാസ അവകാശങ്ങളും സംരക്ഷിക്കപ്പെടാൻ ചിലപ്പോഴെങ്കിലും കോടതിയെ സമീപിക്കേണ്ടി വരുന്ന സാഹചര്യങ്ങളുണ്ടാകുന്നുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. ഈ അവകാശങ്ങൾ അഭംഗുരം തുടരാൻ ഈ സർക്കാരിന്റെ സഹകരണവും പ്രോത്സാഹ നവും ഉണ്ടാകണമെന്നും ആർച്ച്ബിഷപ് മാർ പെരുന്തോട്ടം മന്ത്രി ആർ. ബിന്ദുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഭാരതത്തിൽ വളരെ ചെറിയ ന്യൂനപക്ഷമായ ക്രൈസ്തവർ അതിശ്രേഷ്ഠമായ വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ വലുതാണ്. ഇതിനുള്ള പിന്തുണ കാലാകാല ങ്ങളിൽ ഭരിച്ചിട്ടുള്ള സർക്കാരുകൾ നൽകിയിട്ടുണ്ട്. ഇതിന് ഒരു കോട്ടവും സംഭവിക്കാതെ തുടരുകതന്നെ വേണം. എസ്ബി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതു സമൂഹത്തിനു നന്മമാത്രമാണ് സംഭാവന ചെയ്തിട്ടുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group