കൃതജ്ഞതാ ബലിയർപ്പണത്തിൽ പങ്കുചേർന്ന് ഒളിമ്പിക്സ് താരങ്ങൾ..

മനില: ഒളിമ്പിക്സ് മെഡൽ നേട്ടങ്ങൾ യേശുവിന് സമർപ്പിച്ച് കൃതജ്ഞത ബലിയർപ്പണത്തിൽ പങ്കുചേർന്ന് ഫിലിപ്പൈൻസ് ഒളിമ്പിക് താരങ്ങൾ.ഒളിംപിക്‌സ് മെഡൽ സ്വീകരണ വേദിതന്നെ ക്രിസ്തീയ വിശ്വാസ പ്രഘോഷണ വേദിയാക്കി മാറ്റിയ ഹിഡിലിൻ ഡയസ് ഉൾപ്പെടെ നാല് താരങ്ങളാണ് തഗേയ്‌തേയി നഗരത്തിലെ ലൂർദ് മാതാവിന്റെ ദൈവാലയത്തിൽ കൃതജ്ഞതാ ദിവ്യബലിയിൽ പങ്കെടുക്കാനെത്തിയത്.വനിതകളുടെ 55 കിലോഗ്രാം വിഭാഗം വെയ്റ്റ്‌ലിഫ്റ്റിങിൽ ഗോൾഡ് നേടിയ താരമാണ് ഹിഡിലിൻ ഡയസ്. ബോക്‌സിംഗിൽ സിൽവർ മെഡൽ നേട്ടത്തിന് അർഹരായ കാർലോ പാലം, നെസ്തി പെറ്റീസിയോ, ബോക്‌സിംഗിലെ വെങ്കല മെഡൽ ജേതാവ് യൂമിർ മാർസിയൽ എന്നിവരാണ് ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കാനെത്തിയ മറ്റ് താരങ്ങൾ. സാവിറ്റ് ബിഷപ്പ് റെണാൾഡോ ഇവാഞ്ചലിസ്റ്റയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ദിവ്യബലിയർപ്പണം നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group