അമേരിക്കയിലുള്ള ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ 20 മണിക്കൂറില്‍ അധികമാണ് വിമാനയാത്ര.
എന്നാല്‍, ഇത് ഒരു മണിക്കൂറില്‍ താഴെയായി കുറഞ്ഞാലോ?. ഇതാണ് ഇലോണ്‍ മസ്കിന്റെ പുതിയ പദ്ധതിയെന്നാണ് റിപ്പോർട്ടുകള്‍. ഇലോണ്‍ മസ്കിന്റെ സ്പേസ് ട്രാവല്‍ പദ്ധതിയായ സ്പേസ് എക്സ് യാഥാർഥ്യമാകുന്നതിനൊപ്പം മറ്റൊരു ആശയം കൂടി ഒരുങ്ങുന്നുണ്ട് ‘സ്റ്റാർഷിപ്പ്’ എന്നറിയപ്പെടുന്ന അതിവേഗ യാത്ര പദ്ധതിയാണിത്.
ഏകദേശം 10 വർഷം മുമ്ബ് സ്റ്റാർഷിപ്പ് റോക്കറ്റ് എന്ന ആശയവുമായി ഇലോണ്‍ മസ്ക് എത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള യാത്ര സംവിധാനമായാണ് സ്റ്റാർഷിപ്പ് എന്ന ആശയം ഒരുങ്ങുന്നത്. ട്രംപിന്റെ രണ്ടാം വരവോടെ ചിറക് മുളയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്പേസ് എക്സ് പദ്ധതിക്കൊപ്പം സ്റ്റാർഷിപ്പ് എന്ന ആശയവും യാഥാർഥ്യമാകണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയരുന്ന ആവശ്യം.
റിപ്പോർട്ടുകള്‍ അനുസരിച്ച് 1000 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള യാത്ര സംവിധാനമാണ് സ്റ്റാർഷിപ്പ്. ഭ്രമണപഥത്തലൂടെ ഭൂമിക്ക് സമാന്തരമായിട്ടായിരിക്കും സ്റ്റാർഷിപ്പിന്റെ യാത്ര. യാത്ര സമയമാണ് ഈ സംവിധാനത്തിന്റെ പ്രധാന ആകർഷണം. ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് വെറും 30 മിനിറ്റിലും ലണ്ടനില്‍ നിന്ന് ന്യൂയോർക്കിലേക്ക് വെറും 29 മിനിറ്റിലും എത്താൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m