ഭക്തിസാന്ദ്രമായി ടിഗ്രേയിലെ പരിശുദ്ധ ദൈവമാതാവിന്റെ ജലഘോഷയാത്ര…

അവിസ്മരണീയവും വികാരനിർഭരവുമായ നിമിഷങ്ങൾ സമ്മാനിച്ച് അർജന്റീനിയൻ നഗരമായ ടിഗ്രേയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജലഘോഷയാത്ര. ‘പരിശുദ്ധ കന്യകയുടെ ദിനം’ എന്ന പേരിൽ സഭാ നേതൃത്വവും ടിഗ്രേ നഗര ഭരണകൂടവും ചേർന്ന് പരമ്പരാഗതമായി ക്രമീകരിക്കുന്ന കൃതജ്ഞതാർപ്പണ ദിനത്തിന്റെ മുഖ്യ സവിശേഷതയാണ്, അലംകൃതമായ ജലവാഹനത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുരൂപവുമായി നടത്തുന്ന പ്രദക്ഷിണം.

പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളിനോട് അനുബന്ധിച്ച് പരമ്പരാഗതമായി സംഘടിപ്പിക്കുന്ന ജലഘോഷയാത്ര കോവിഡ് അതിവ്യാപനംമൂലം കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു. അതിനാൽ, ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ക്രമീകരിച്ച ‘പരിശുദ്ധ കന്യകയുടെ ദിനാ’ഘോഷത്തിൽ പങ്കെടുത്ത് ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ ആയിരങ്ങൾ പ്രവഹിച്ചതോടെ ടിഗ്രെ നഗരം അക്ഷരാർത്ഥത്തിൽ ജനസാഗരമായി. ‘പരിശുദ്ധ അമ്മയുടെ മേലങ്കിക്കു കീഴിൽ ഞങ്ങൾ സുരക്ഷിതരത്രേ,’ എന്നതായിരുന്നു ഇത്തവണത്തെ ആപ്തവാക്യം.

മൈതാനത്ത് ഒരുക്കിയ ബലിപീഠത്തിൽ അർജന്റീനയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും സാൻ ഇസിഡ്രോ ബിഷപ്പുമായ ഓസ്‌കാർ ഓജിയയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയായിരുന്നു ആഘോഷങ്ങളുടെ ആരംഭം. സഹായമെത്രാൻ റൗൾ പിസാറോ, ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ദൈവാല വികാരി ഫാ. ഹൊസെ ലൂയിസ് എന്നിവർ സഹകാർമികരായിരുന്നു. മേയർ ഹൂലിയോ സമോറയും ദിവ്യബലിയിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group