വിടപറഞ്ഞത് വിശുദ്ധ ഡാമിയന്റെ പ്രതിരൂപം.


 തൃശ്ശൂർ: തൃശൂർ അതിരൂപതയുടെ കീഴിൽ മുളയത്തെ ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ  ആരംഭകാലം മുതൽ സേവനമനുഷ്ഠിച്ചിരുന്ന  ഡോ.ബെൻയ്ൻ ജർമ്മനിയിൽ നിര്യാതനായി. നിരവധിയായ സേവനങ്ങൾ കുഷ്ഠരോഗികൾക്ക്  ചെയ്യുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ഡോക്ടർ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭകാലത്തെ മോൺസീഞ്ഞോമാരിൽ ഒരാളായിരുന്നു. 1964 മുതൽ 1968 വരെയുള്ള കാലഘട്ടങ്ങളിൽ കുഷ്ഠരോഗികളോടൊപ്പം സഹവസിച്ചായിരുന്നു. ഡോ. ബെയ്ൻ സേവനമനുഷ്ഠിച്ചിരുന്നത്. കുഷ്ഠരോഗനിവാരണത്തിനായി അനേകം ഫലപ്രദമായ ഇടപെടലുകൾ നടത്തിയിരുന്ന ഡോക്ടർ കുഷ്ഠരോഗികൾക്കായി ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കുഷ്ഠരോഗാശുപത്രിയിൽ ഓപ്പറേഷൻ തീയറ്ററും, വിരലുകൾ അടക്കമുള്ള ശരീര ഭാഗങ്ങൾ നഷ്ട്ടപ്പെട്ട കുഷ്ഠരോഗികൾക്ക്  ആവശ്യമായ ഉപകരണങ്ങൾ തയ്യാറാക്കാനുള്ള വർക്ഷോപ്പും ആരംഭിരിച്ചിരുന്നു. പ്ലാസ്റ്റിക് സർജറിക്ക് ഒട്ടും പ്രാധാന്യമില്ലാതിരുന്ന ആദ്യ കാലഘട്ടത്തിൽ പ്ലാസ്റ്റിക് സർജറിയിലൂടെ കുഷ്ഠരോഗികൾക്ക് പുതുജീവൻ നൽകി ശ്രദ്ധേയനായിരുന്നു ഡോ. ബെയ്ൻ.
ഫലപ്രദമായ ഇടപെടലുകൾ നടത്തി കുഷ്ഠരോഗികളുടെ മാനസികനിലയെ വീണ്ടെടുക്കാനും ഡോ. ബെയ്ൻ അതീവ ശ്രദ്ധാലുവായിരുന്നു. തുടർന്ന് കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നപ്പോൾ ഹൈദരാബാദിലെ കുഷ്ഠരോഗാശുപത്രിയിലേക്ക് അദ്ദേഹം ചുവടുമാറ്റം നടത്തി. ഹൈദരാബാദിൽ എത്തിയ ഡോക്ടർ അവിടുത്തെ ആശുപത്രി മേധാവിയായി ചുമതലയേറ്റു. ഹൈദരാബാദിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ 2001 വരെ മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കുഷ്ഠരോഗികളുടെ ശസ്ത്രക്രിയയ്ക്കും മറ്റ് ചികിത്സക്കുമായി എത്തിയിരുന്നു.
ജർമനിയിൽ എം.ബി.ബി.സ് പഠനത്തിനുശേഷം പ്ലാസ്റ്റിക് സർജറിയിലും ഓർത്തോപീഡിക്കിലും സ്പെഷ്യലൈസേഷൻ എടുത്ത ശേഷമാണ് ഡോക്ടർ ബൈയ്ൻ കേരളത്തിൽ തിരിച്ചെത്തുന്നത്. ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതി നോടൊപ്പം സെമിനാരിയിലെ പഠനങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും ശേഷം 1993-ൽ പൗരോഹിത്യം സ്വീകരിച്ചു. ഡാമിയൻ ഇൻസ്റ്റിട്യൂട്ടിലെയും, ഹൈദരാബാദ്  ഹോസ്പിറ്റലിലെയും സേവനങ്ങൾക്ക് ശേഷം ഏഴ് വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം ജർമനിയിലേക്ക് മടങ്ങിയത്.