പ്രാർത്ഥനകൾ ഫലം കണ്ടു മിഷനറിമാർ മോചിതരായി…

ഹെയ്ത്തി: ഹെയ്ത്തിയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മിഷനറിമാരിൽ അവശേഷിച്ചിരുന്ന 12 പേരും മോചിതരായെന്ന് റിപ്പോർട്ട്.

രണ്ടു മാസങ്ങൾക്ക് മുൻപാണ് പതിനേഴ് പേരടങ്ങുന്ന ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രിസിലെ അഗങ്ങളെ 400 Mawozo എന്ന സംഘംതട്ടിക്കൊണ്ടുപോയത്.
8 മാസം മുതൽ 48 വയസ് വരെ പ്രായമുള്ള മിഷനറി മാരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. 17 പേരിൽ രണ്ടുപേരെ നവംബറിലും മൂന്നുപേരെ ഡിസംബർ ആറിനും വിട്ടയച്ചിരുന്നു. അവശേഷിച്ചിരുന്ന 12 പേരെയാണ് ഇപ്പോൾ വിട്ടയച്ചിരിക്കുന്നത്.ഇവരുടെ മോചനത്തിനായി കൊള്ളസംഘം
17 മില്യൻ ഡോളറാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്.

മിഷനറിമാരുടെ മോചനത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കുംനന്ദി പറയുന്നതായും പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയ ദൈവത്തിന് മഹത്വം നൽകുന്നുവെന്നും ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group