മൂന്ന് സിനിമ നടന്മാരുടെ ക്രൈസ്തവ സാക്ഷ്യം വൈറലാകുന്നു

എല്ലാത്തിലുമുപരി ഒരു ശക്തിയെന്ന് ഞാൻ വിശ്വസിക്കുന്നത് ക്രിസ്തുവാണെന്ന് എം. ജി. ശ്രീകുമാർ സാക്ഷ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിന്റെ സങ്കടകരമായ നിമിഷങ്ങളിൽ പോലും പ്രാർത്ഥിക്കുമ്പോൾ എന്തോ ഒരു ശക്തി കൈവരുന്നതായും അദ്ദേഹം പറയുന്നു. ഞാൻ അമേരിക്കയിൽ ”ഇത്രത്തോളം യഹോവ സഹായിച്ചു” എന്ന ഗാനം പാടിയതു മുതൽ ക്രിസ്തു എന്നെ തെരഞ്ഞെടുത്തു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.കരിങ്കല്ലു കൊണ്ടുള്ള കോട്ടയ്ക്കുള്ളിൽ നിങ്ങളെ കാത്തു സംരക്ഷിക്കുന്ന ദൈവമാണ് ക്രിസ്തുവെന്ന് പ്രശസ്ത സിനിമാ നടനും മുൻ മന്ത്രിയുമായ ഗണേഷ് കുമാർ പറയുന്നു.നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടത് ഏറ്റവും വലിയ വിദ്യാഭ്യാസമൊന്നുമല്ല യേശുവിനെക്കുറിച്ച് യേശുവിന്റെ ജീവിതത്തെക്കുറിച്ച് അവന്റെ കരുണയെക്കുറിച്ചാണ് പഠിപ്പിക്കേണ്ടതെന്ന് നടൻ പ്രേം കുമാറും പറയുന്നു.
മൂവരുടെയും ക്രൈസ്തവ സാക്ഷ്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്…

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join WhatsApp group
https://chat.whatsapp.com/LX07uRMRjTq1sEKvmJdy58