ചരിത്രത്തിലാദ്യമായി മാർപാപ്പയെ വരവേൽക്കാൻ ഒരുങ്ങി മംഗോളിയ

വത്തിക്കാൻ സിറ്റി: ചരിത്രത്തിലാദ്യമായി മാർപാപ്പയെ വരവേൽക്കാൻ ഒരുങ്ങി കേവലം 1300 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയ.

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് അപ്പസ്തോലിക സന്ദർശനം.

പര്യടനത്തിന് മുന്നോടി യായി ലോഗോയും ആപ്തവാക്യവും വത്തിക്കാൻ പുറത്തുവിട്ടു. “ഒരുമിച്ച് പ്രത്യാശിക്കുക”എന്നതാണ് ആപ്തവാക്യo.

മംഗോളിയൻ ദേശീയപതാകയുടെ നിറങ്ങളായ ചുവപ്പും നീലയും ഉപയോഗിച്ച് വരച്ചിരിക്കുന്ന മംഗോളിയൻ ഭൂപടം, ‘ജർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മംഗോളിയൻ പാരമ്പര്യ കൂടാരം, കുരിശടയാളം, തീജ്വാല എന്നിവയാണ് ലോഗോയിൽ ചിത്രീകരിച്ചിരിക്കുന്നത്. പാരമ്പര്യ കൂടാരത്തിന്റെ സമീപംതന്നെയാണ് കുരിശടയാളം. കൂടാരത്തിന് മുകളിൽ വത്തിക്കാനെ പ്രതിനിധീകരിച്ച് മഞ്ഞ നിറത്തിലാണ് തീജ്വാല ആലേഖനം ചെയ്തിരിക്കുന്നത്. ലോഗോയുടെ ഇരുവശത്തുമായി മംഗോളിയൻ പാരമ്പര്യഭാഷയിൽ ആപ്തവാക്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group