സഭയുടെ നന്‍മയ്ക്കായി പുതിയ നിയമനം സ്വീകരിക്കണം : മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി :സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക മുന്‍ വികാരി മോണ്‍ ആന്‍റണി നരികുളത്തിന്‍റെ സ്ഥലം മാറ്റം റദ്ദാക്കാനാവില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സ്ഥലമാറ്റം റദ്ദാക്കണമെന്ന ബസിലിക്ക വികാരിയുടെ ആവശ്യം തള്ളിയതായി ആര്‍ച്ചു ബിഷപ്പ് മോണ്‍ ആന്‍റണി നരികുളത്തിന് എഴുതിയ കത്തില്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു. തന്‍റെ സ്ഥലമാറ്റം നിയമവരുദ്ധവും അനുചിതവുമെന്ന് മോണ്‍ ആന്‍റണി നരികുളം ആര്‍ച്ചുബിഷപ്പിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. മോണ്‍ ആന്‍റണി നരികുളത്തിന്‍റെ അപേക്ഷ തള്ളിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ സഭ നിയമപ്രകാരമുള്ള നടപടിക്രമം പാലിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. തന്‍റെ സ്ഥലമാറ്റം റദ്ദ് ചെയ്യണമെന്ന മോണ്‍സിഞ്ഞോര്‍ ആന്‍റണി നരികുളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും പിതാവിന്‍റെ ഹൃദയത്തോടെ സഭയുടെ നന്‍മയ്ക്കായി പുതിയ സ്ഥലമാറ്റം സ്വീകരിക്കണമെന്നും മൂഴിക്കുളം സെന്‍റ് മേരീസ് ഫൊറോന ദൈവാലയത്തിലേക്കുളള പ്രസുത സ്ഥലമാറ്റ ഉത്തരവ് കാനോനിക നിയമപ്രകാരമുള്ള കൂടിയാലോചനകള്‍ക്കു ശേഷമമാണ് എടുത്തതെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കത്തില്‍ വ്യക്തമാക്കി.

സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കുന്നതിനും സിനഡ് നിര്‍ദേശപ്രകാരവും പരിശുദ്ധ സിംഹാസനം ആവശ്യപ്പെട്ടതുമായുള്ള ഏകീകൃത ദിവ്യബലി അര്‍പ്പിക്കുന്നതിനും കര്‍ശന നിര്‍ദേശം പലപ്രാവശ്യം നല്കിയിരുന്നതായും അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശം പാലിക്കാത്തപക്ഷം വീണ്ടുമൊരു അറിയിപ്പ് കൂടാതെ സ്ഥാനമാറ്റം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂഡസ് താഴത്ത് നേരത്തെ നല്‍കിയ ഉത്തരവില്‍ മോണ്‍ ആന്‍റണി നരികുളത്തെ അറിയിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group