ദൈവാലയത്തിൽ നിന്നും മോഷണം പോയ പരിശുദ്ധ അമ്മയുടെ കിരീടം തിരികെ ലഭിച്ചു

അർജന്റീനയിലെ വിജയമാതാവിന്റെ ദൈവാലയത്തിൽ നിന്നും മോഷണം പോയ കിരീടം തിരികെ ലഭിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് റോസ മിസ്റ്റിക്ക മാതാവിന്റെ രൂപത്തിൽ നിന്നും കീരീടം മോഷ്ടിക്കപ്പെട്ടത്. അർജന്റീനയിലെ ലാപ്ലാറ്റ അതിരൂപതയിലാണ് വിജയമാതാവിന്റെ പേരിലുള്ള ഈ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

സമീപത്തുള്ള ഒരു യൂണിവേഴ്സിറ്റിയുടെ തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കിരീടം, ജോലിക്കാർ ഇടവക വികാരിയെ ഏല്പിക്കുകയായിരുന്നുവെന്നു പൊലീസിനെ ഉദ്ധരിച്ചു കൊണ്ട് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇടവകയുടെ ഫേസ്ബുക്ക് പേജിലൂടെ ഇടവക വികാരി ഫാ. ഹെൻറി സഗാറ ഈ വാർത്ത സ്ഥിരീകരിച്ചു.

കിരീടം നഷ്ടപ്പെട്ട വിവരം കഴിഞ്ഞ വ്യാഴാഴ്ച ഫേസ് ബുക്കിലൂടെ അറിയിച്ച ഫാ. സഗാറ, കിരീടം എടുത്തുകൊണ്ടുപോയവർ അത് തിരകെ നല്കാൻ അഭ്യർത്ഥിച്ചിരുന്നു. മാതാവിന് മക്കൾ സമ്മാനിച്ച കിരീടം അവൾക്കു തിരികെക്കൊടുക്കണമെന്നു പറഞ്ഞ അദ്ദേഹം, തങ്ങളുടെ എല്ലാ ആകുലതകളെയും ആവശ്യങ്ങളെയും മാതാവ് വഴി സമർപ്പിച്ചു പ്രാർത്ഥിക്കാനും ഉപദേശിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group