തിരുവനന്തപുരം: മങ്കിപോക്‌സ് പകർച്ചവ്യാധി ലോകത്തെ 116 രാജ്യങ്ങളില്‍ കേരളവും ജാഗ്രതയില്‍. ഒട്ടേറെ രാജ്യാന്തര യാത്രക്കാർ എത്തുന്നത് കണക്കിലെടുത്താണ് ജാഗ്രത പുലർത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്ബർക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. മുമ്ബ് കെനിയയില്‍ കണ്ടെത്തിയ മങ്കിപോക്‌സിന്റെ ക്ലേഡ്2ബി ലകഭേദം ഭീതി വിതച്ചിരുന്നു. അതിനേക്കാള്‍ തീവ്രവും വ്യാപനശേഷി ഏറിയതുമാണ് നിലവില്‍ പടരുന്ന ക്ലേഡ് 1 വകഭേദം. ലോകത്ത് ഇതിനോടകം ഒരു ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകള്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m