തേയില കര്‍ഷകര്‍ക്ക് തേങ്ങലി‍ന്‍റെ നാളുകള്‍

കൊളുന്തിന് വിലയില്ലാത്തതിനാൽ തേയില കർഷകർ പ്രതിസന്ധിയിൽ.
കൊളുന്തിന് ഫാക്ടറികള്‍ നല്‍കുന്ന വില കര്‍ഷകന് ലഭിക്കാത്ത സാഹചര്യത്തിലാണ് ചെറുകിട തേയില കര്‍ഷകര്‍ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.

ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. ഫാക്ടറികള്‍ കിലോക്ക് 18 മുതല്‍ 20 രൂപ വരെ വില നല്‍കുമ്പോള്‍ കര്‍ഷകര്‍ക്ക് 10 മുതല്‍ 14 രൂപ വരെയാണ് ലഭിക്കുന്നത്. ടീ ബോര്‍ഡ് കൊളുന്തി‍ന്റെ വില എല്ലാ മാസവും പ്രഖ്യാപിക്കും.

വില നിര്‍ണയ സമിതി യോഗം ചേര്‍ന്നാണ് വില തീരുമാനിക്കുന്നത്. ഇടനിലക്കാരില്ലാതെ കൊളുന്ത് വില്‍ക്കാൻ കര്‍ഷകര്‍ക്ക് സാധിക്കാത്ത സ്ഥിതിയാണിപ്പോള്‍. ഫാക്ടറികള്‍ നേരിട്ട് കര്‍ഷകരില്‍ നിന്ന് വാങ്ങില്ല. ഇടനിലക്കാര്‍ മുഖേന മാത്രം വാങ്ങും. ഇവിടെയാണ് തട്ടിപ്പ് നടക്കുന്നത്. ഫാക്ടറികള്‍ കൊടുക്കുന്നതിലും കിലോക്ക് ആറു രൂപവരെ കുറച്ചാണ് ഇടനിലക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ലോറിക്കൂലി ഉള്‍പ്പെടെ മറ്റ് ചെലവുകളെന്ന് പറഞ്ഞാണ് വില കുറക്കുന്നത്. ഫാക്ടറികള്‍ നല്‍കുന്ന യഥാര്‍ത്ഥ വില കര്‍ഷകര്‍ക്കറിയില്ല. വൻകിട തേയില ഫാക്ടറികള്‍ക്കാണ് ഇടനിലക്കാര്‍ കൊളുന്ത് നല്‍കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group