ദൈവകരുണയുടെ നൊവേന – മൂന്നാം ദിവസം

ദുഃഖ വെള്ളിയാഴ്ച മുതൽ ഒൻപത് ദിവസത്തേക്ക് ഈ നൊവേന നടത്തുക.

ഈ നവനാൾ ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും
നടത്താവുന്നതാണ്. ഈ ദിവസങ്ങളിൽ കുമ്പസാരിച്ച് വിശുദ്ധ കുർബാന
സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം.

“കരുണയുടെ നൊവേന വഴിയായി ആത്മാക്കളിലേക്ക് എല്ലാവിധ
കൃപാവരങ്ങളും ഞാൻ ഒഴുക്കും.
(ഖണ്ഡിക 796 )

“ഈ ഒമ്പതു ദിവസങ്ങളിൽ എന്റെ കരുണയുടെ ഉറവിടത്തിലേക്കു നീ
ആത്മാക്കളെ കെണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ അവരുടെ
ജീവിതത്തിലെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും പ്രത്യേകിച്ച് മരണ സമയത്തും
അവർക്കാവശ്യമായിരിക്കുന്ന ശക്തിയും ആശ്വാസവും, വേണ്ടുന്ന എല്ലാ
കൃപകളും അവർ നേടിയെടുക്കട്ടെ. ഓരോ ദിവസവും വ്യത്യസ്തരായ
ആത്മാക്കളുടെ സംഘങ്ങളെ എന്റെ ഹൃദയത്തിലേക്കു കൊണ്ടുവരുകയും,
അവരെ എന്റെ കരുണക്കടലിൽ മുക്കിയെടുക്കുകയും ചെയ്യുക. എന്റെ
കരുണയുടെ ഉറവയിലേക്ക് നീ കൊണ്ടുവരുന്ന ആത്മാവിന് ഞാൻ ഒന്നും തന്നെ
നിഷേധിക്കുകയില്ല.
(ഖണ്ഡിക 1209)

മൂന്നാം ദിവസം

നമുക്ക് ഇശോയുടെ വാക്കുകൾ ശ്രവിക്കാം

*“ഭക്തി തീക്ഷ്ണതയും വിശ്വസ്തതയുമുളള എല്ലാ ആത്മാക്കളെയും ഇന്ന് എന്റെ
അടുക്കൽ കൊണ്ടുവരിക.* അവരെഎന്റെ കരുണാസാഗരത്തിൽ
മുക്കിയെടുക്കുക. കുരിശിന്റെ വഴിയിൽ എനിക്ക് ആശ്വാസം പകർന്നത് ഈ
ആത്മാക്കളാണ്. കയ്പേറിയ കദനക്കടലിന്റെ നടുവിൽ ആശ്വാസത്തിന്റെ
തുളളികൾ പകർന്നത് അവരായിരുന്നു.
(ഖണ്ഡിക 1214)

പ്രാർത്ഥന : ഏറ്റവും കരുണയുളള ഈശോയെ, അങ്ങയുടെ കരുണയുടെ
നിക്ഷേപത്തിൽ നിന്നും ഞങ്ങൾക്കെല്ലാവർക്കും സമൃദ്ധമായ അളവിൽ
പ്രസാദവരങ്ങൾ വർഷിക്കണമേ. സഹതാപ നിർഭരമായ അങ്ങയുടെ
ഹൃദയത്തിൽ ഞങ്ങൾക്ക് അഭയം നൽകണമേ. അവിടെ നിന്ന് അകന്ന്
പോകുവാൻ ഞങ്ങളെ അനുവദിക്കരുതേ. സ്വർഗ്ഗസ്ഥനായ പിതാവിനോടുളള
സ്നേഹത്താൽ അതിതീഷ്ണമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന അങ്ങയുടെ
ഹൃദയത്തെപ്രതി ഈ അനുഗ്രഹം ഞങ്ങൾ അങ്ങയോട് യാചിക്കുന്നു.
നിത്യനായ പിതാവേ, വിശ്വാസികളുടെ ആത്മാക്കളുടെ മേൽ കരുണാർദ്രമായ
അങ്ങയുടെ നോട്ടം പതിക്കണമേ. അവർ അങ്ങയുടെ പുത്രന്റെ
അനന്താരാവകാശികളാണല്ലോ. അങ്ങേ പുത്രന്റെ കഠിന പീഢകളെ പ്രതി
അങ്ങയുടെ അനുഗ്രഹങ്ങൾ അവരിൽ ചൊരിയണമേ. അങ്ങയുടെ നിരന്തരമായ
സംരക്ഷണം അവരോടുകൂടെ ഉണ്ടായിരിക്കണമേ. അങ്ങനെ അവർ
അങ്ങയോടുള്ള സ്നേഹത്തിൽ പരാജയപ്പെടാതിരിക്കട്ടെ. അങ്ങിലുളള
പരിശുദ്ധമായ
വിശ്വാസത്താൽ അവർ ഉറച്ചു നിൽക്കട്ടെ. സ്വർഗത്തിലുളള എല്ലാ
മാലാഖമാരോടും വിശുദ്ധന്മാരോടും ചേർന്ന് അങ്ങയുടെ അളവില്ലാത്ത
കരുണയെ മഹത്വപ്പെടുത്തുന്നതിന് അവർക്കിടയാകട്ടെ, എപ്പോഴും എന്നേക്കും.
ആമ്മേൻ.

ദൈവകരുണയുടെ ജപമാല (ഖണ്ഡിക 476)

1 സ്വർഗ്ഗ.
1 നന്മ നിറഞ്ഞ
1 വിശ്വാസപ്രമാണം

വലിയ മണികളിൽ

നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി
അങ്ങയുടെ ഏറ്റം വത്സല സുതനും ഞങ്ങളുടെ കർത്താവുമായ
ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും
അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു.
(1 പ്രാവശ്യം)

ചെറിയ മണികളിൽ
ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെ പ്രതി,
ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ.
(10 പ്രാവശ്യം)

അഞ്ചു ദശകങ്ങൾ കഴിയുമ്പോൾ

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ,

ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ. (3 പ്രാവശ്യം)

ദൈവകരുണയുടെ ലുത്തിനിയ

(ദൈവകാരുണ്യത്തിന്റെ സ്തുതിപ്പുകൾ ഖണ്ഡിക 356 &949)

കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

മിശിഹായെ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

മിശിഹായെ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായെ ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായെ ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

സ്വർഗീയ പിതാവായ ദൈവമേ

ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

പുത്രനായ ദൈവമേ, ലോകത്തിന്റെ വിമോചകാ

ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

പരിശുദ്ധാത്മായ ദൈവമേ

ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ

പിതാവിന്റെ മടിയിൽ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!

ഞാൻ / ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
( തുടർന്ന് ഓരോ സ്തുതിപ്പുകളിലും ഇത് ആവർത്തിച്ചു പ്രാർത്ഥിക്കുന്നു )

ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ!

മനസ്സിലാക്കാനാവാത്ത മഹാ രഹസ്യമായ ദൈവകാരുണ്യമേ!

പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തിൽ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!

മാനുഷികമോ അമാനുഷികമോ ആയ ബുദ്ധിക്കു അളക്കാനാവാത്ത ദൈവകാരുണ്യമേ!

എല്ലാ ജീവനും സന്തോഷവും പുറപ്പെടുന്ന ഉറവയായ ദൈവകാരുണ്യമേ!

സ്വർഗത്തേക്കാൾ മഹനീയമായ ദൈവകാരുണ്യമേ!

അത്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ഉറവിടമായ ദൈവകാരുണ്യമേ!

പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവകാരുണ്യമേ!

മാംസം ധരിച്ചു വചനത്തിലൂടെ ഭൂമിയിലേക്ക് ഇറങ്ങി വന്ന ദൈവകാരുണ്യമേ!

ഈശോയുടെ തുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും ഒഴുകിയിറങ്ങിയ ദൈവകാരുണ്യമേ!

ഈശോയുടെ ഹൃദയത്തിൽ ഞങ്ങൾക്കായി ഉൾക്കൊണ്ടിരിക്കുന്ന ദൈവകാരുണ്യമേ!

വിശുദ്ധ കുർബാനയിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ!

പരിശുദ്ധ സഭയുടെ സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ!

മാമ്മോദീസ്സായിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ!

ഈശോയിലുള്ള ഞങ്ങളുടെ നീതികരണമായ
ദൈവകാരുണ്യമേ!

ജീവിതം മുഴുവൻ ഞങ്ങളെ അനുഗമിക്കുന്ന ദൈവകാരുണ്യമേ!

പ്രത്യേകമായി മരണ സമയത്ത് ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവകാരുണ്യമേ!

അമർത്യത നൽകി ഞങ്ങളെ ശക്തരാക്കുന്ന ദൈവകാരുണ്യമേ!

ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഞങ്ങളെ അനുഗമിക്കുന്ന ദൈവകാരുണ്യമേ!

നരകത്തിന്റെ തീയിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകാരുണ്യമേ!

കഠിന പാപികളുടെ മനസ്സാന്തരത്തിൽ പ്രവർത്തിക്കുന്ന ദൈവകാരുണ്യമേ!

മാലാഖമാർക്ക് അത്ഭുതവും വിശുദ്ധർക്ക് അഗ്രാഹ്യവുമായ ദൈവകാരുണ്യമേ!

ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും വെച്ച് ഏറ്റവും ആഴമേറിയ ദൈവകാരുണ്യമേ!

എല്ലാ ദുരിതങ്ങളിലും നിന്ന് ഞങ്ങളെ സമുദ്ധരിക്കുന്ന ദൈവകാരുണ്യമേ!

നമ്മുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവകാരുണ്യമേ!

ഇല്ലായ്മയിൽ നിന്ന് അസ്തിത്വത്തിലേക്കു ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ!

ദൈവത്തിന്റെ കരവേലകളയെല്ലാം അതിശയിക്കുന്ന ദൈവകാരുണ്യമേ!

ദൈവത്തിന്റെ പ്രവൃത്തികളുടെയെല്ലാം മകുടമായ ദൈവകാരുണ്യമേ!

നാമെല്ലാവരും എപ്പോഴും മുഴുകിയിരിക്കുന്ന ദൈവകാരുണ്യമേ!

വേദനിക്കുന്ന ഹൃദയങ്ങൾക്ക് മധുരാശ്വാസമായ ദൈവകാരുണ്യമേ!

നിരാശ നിറഞ്ഞ ആത്മാക്കളുടെ ഏക പ്രതീക്ഷയായ ദൈവകാരുണ്യമേ!

ഭയത്തിന്റെ മധ്യത്തിൽ ഹൃദയാശ്വാസമായ ദൈവകാരുണ്യമേ!

വിശുദ്ധാത്മാക്കളുടെ ആനന്ദവും ഹർഷ പാരവശ്യവുമായ ദൈവകാരുണ്യമേ!

എല്ലാ പ്രവർത്തികൾക്കും പ്രചോദനമേകുന്ന പ്രതീക്ഷയായ ദൈവകാരുണ്യമേ!

രോഗികളുടെയും, സഹിക്കുന്നവരുടെയും ആരോഗ്യ പാത്രമായ ദൈവകാരുണ്യമേ!

മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ!

കുരിശിൽ മരിച്ച് ഞങ്ങളുടെമേൽ വലിയ കരുണകാണിച്ച ദൈവത്തിന്റെ കുഞ്ഞാടേ,

കർത്താവേ ഞങ്ങളെ ദയാപൂർവ്വം ശ്രവിക്കണമേ..

എല്ലാ വിശുദ്ധ ബലികളിലും ഞങ്ങൾക്കുവേണ്ടി കരുണാപൂർവ്വം സ്വയം സമർപ്പിച്ചു കൊണ്ടിരിക്കുന
ദൈവത്തിന്റെ കുഞ്ഞാടേ,

കർത്താവേ ഞങ്ങളെ ദയാപൂർവ്വം ശ്രവിക്കണമേ..

അളവില്ലാത്ത അങ്ങയുടെ കരുണയിൽ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

കർത്താവേ ഞങ്ങളെ ദയാപൂർവ്വം ശ്രവിക്കണമേ..

കർത്താവേ കനിയണമേ,

കർത്താവേ കനിയണമേ

മിശിഹായേ കനിയണമേ,

മിശിഹായേ കനിയണമേ

കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ,

കർത്താവേ ഞങ്ങളുടെ മേൽ
കരുണയുണ്ടാകണമേ,

കർത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു.
കർത്താവിൻറെ കരുണയെ ഞാനെന്നും പാടിപ്പുകഴ്ത്തും.

സമാപന പ്രാർത്ഥന

ദൈവമേ അങ്ങയുടെ കരുണ അനന്തവും
അങ്ങയുടെ ദയ
വറ്റാത്തതുമാകുന്നുവല്ലോ. ദയാപൂർവ്വം ഞങ്ങളെ കടാക്ഷിക്കണമേ.
ഞങ്ങളുടെമേൽ അങ്ങയുടെ കരുണ വർദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ
വലിയ പരീക്ഷകളിൽ മനം മടുക്കാതെ, അങ്ങയുടെ തിരുമനസ്സുതന്നെയായ
കാരുണ്യത്തിനു വിധേയരാകട്ടെ. കാരുണ്യത്തിൻറെ രാജാവും അങ്ങയോടും
പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കർത്താവായ
യേശു ഞങ്ങൾക്കു കാരുണ്യം പകർന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും
ആമ്മേൻ.

കരുണയുടെ ജപം

കർത്താവായ ദൈവമേ, / ഞങ്ങളെ രക്ഷിക്കണമേ / അങ്ങേ മക്കളോട് കരുണ
കാണിക്കണമേ. / ഞങ്ങളും, ഞങ്ങളുടെ ജീവിത പങ്കാളിയും, മക്കളും
സഹോദരങ്ങളും, മാതാപിതാക്കളും , സഹപ്രവർത്തകരും, അധികാരികളും,
സന്യസ്തരും, വൈദികരും പൂർവികരും വഴി വന്നുപോയ പാപങ്ങളും
അപരാധങ്ങളും ക്ഷമിക്കണമേ ഞങ്ങളെ ശിക്ഷിക്കരുതേ
ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരണേ ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ചു അങ്ങയുടെ അരൂപിയിലൂടെ നയിക്കണമേ ആമേൻ.

മൂന്നു മണിക്കുള്ള പ്രാർത്ഥന

ഓ, ഈശോയുടെ തിരുഹൃദയത്തിൽ നിന്നു ഞങ്ങൾക്കു വേണ്ടി കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു. (ഡയറി 187)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group