സ​​​ഭ​​​യു​​​ടെ ഏ​​​റ്റ​​​വും മൂ​​​ല്യ​​​വ​​​ത്താ​​​യ ര​​​ത്ന​​​ങ്ങ​​​ളാണ് കുട്ടികൾ : മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ

സ​​​ഭ​​​യു​​​ടെ ഏ​​​റ്റ​​​വും മൂ​​​ല്യ​​​വ​​​ത്താ​​​യ ര​​​ത്ന​​​ങ്ങ​​​ളാണ് കു​​​ട്ടി​​​ക​​​ളെന്ന് കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ.കെ​​​സി​​​എ​​​സ്എ​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല ലീ​​​ഡേ​​​ഴ്സ് മീ​​​റ്റി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ആ​​​നി​​​ക്കാ​​​ട് സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​​​
കാ​​​ല​​​ത്തി​​​നൊ​​​ത്ത് ച​​​രി​​​ച്ചും വി​​​ശു​​​ദ്ധ ബൈ​​​ബി​​​ൾ വാ​​​യി​​​ച്ച് ഗ്ര​​​ഹി​​​ച്ചും കു​​​ഞ്ഞു​​​ങ്ങ​​​ൾ വ​​​ള​​​ർ​​​ന്നു വരണമെന്നും ബൈ​​​ബി​​​ൾ വാ​​​യ​​​ന​​​യാ​​​കു​​​ന്ന ആ​​​ത്മീ​​​യ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച് കെ​​​സി​​​എ​​​സ്എ​​​ൽ അം​​​ഗ​​​ങ്ങ​​​ൾ മാ​​​തൃ​​​ക​​​ക​​​ളാ​​​യി വ​​​ള​​​ർ​​​ന്നു​​​വ​​​ര​​​ണ​​​മെ​​​ന്നും അ​​​തി​​​നു​​​ള്ള ശ​​​ക്ത​​​മാ​​​യ അ​​​ടി​​​ത്ത​​​റ​​​യൊ​​​രു​​​ക്കു​​​വാ​​​ൻ കെ​​​സി​​​എ​​​സ്എ​​​ല്ലി​​​ന് ഇ​​​ത്ത​​​രം സം​​​ഗ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​കു​​​ര്യ​​​ൻ ത​​​ട​​​ത്തി​​​ൽ, കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ജോ മാ​​​നു​​​വ​​​ൽ, സം​​​സ്ഥാ​​​ന ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ മ​​​നോ​​​ജ് ചാ​​​ക്കോ, രൂ​​​പ​​​ത ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മേ​​​ഘ മേ​​​രി, സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ർ അ​​​ശ്വി​​​ൻ ആ​​​ന്‍റോ, കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ചെ​​​യ​​​ർ​​​മാ​​​ൻ ജെം ​​​കെ. ജോ​​​സ്, ആ​​​ന​​​ന്ദ് ജോ ​​​നെ​​​ടു​​​ങ്ക​​​ല്ലേ​​​ൽ, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി ത​​​ദേ​​​വൂ​​​സ് ക്രൂ​​​സ്, രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പാ​​​റ​​​മേ​​​ൽ, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ലി​​​റ്റ മ​​​നോ​​​ജ്, വി.​​​വി. സെ​​​ബാ​​​സ്റ്റ്യ​​​ൻ, അ​​​രു​​​ണ്‍ ജോ​​​സ്, ആ​​​നി​​​ക്കാ​​​ട് സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക സി​​​സ്റ്റ​​​ർ നി​​​ർ​​​മ​​​ൽ മ​​​രി​​​യ, ലൗ​​​ഷ സി​​​റി​​​യ​​​ക്ക് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group