കഞ്ചാവ് എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന നിയമത്തിൽ ആശങ്കയറിയിച്ച് ക്രിസ്ത്യന്‍സ് പാര്‍ട്ടി

ലഹരി ഉപയോഗത്തെ പിന്തുണച്ച് ഓസ്ട്രേലിയയിൽ അധികാരത്തിൽവന്ന ലീഗലൈസ് കാനബിസ് പാര്‍ട്ടിയുടെ നിലപാടുകളിൽ ആശങ്ക അറിയിച്ച് ക്രിസ്ത്യന്‍സ് പാര്‍ട്ടി,
കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുവാനും ജനങ്ങളിലേക്ക് കൂടുതൽ ലഹരി എത്തിക്കുവാനും ലക്ഷ്യം വച്ചുകൊണ്ട് ഭരണകൂടം നിയമനിർമാണം നടത്തുവാൻ പോകുന്നത് രാജ്യത്ത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യുവജനങ്ങളിൽ ലഹരിയുടെ ഉപയോഗം അമിതമായി വർദ്ധിപ്പിക്കുമെന്നുമു ള്ള ആശങ്ക ക്രിസ്ത്യൻ പാർട്ടി പങ്കുവച്ചു.പ്രകൃതിദത്തവും ആരോഗ്യകരവുമായ രോഗശാന്തി സസ്യമായി കഞ്ചാവ് ആവശ്യമുള്ള എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും ഇത് മദ്യത്തേക്കാള്‍ വളരെയധികം സുരക്ഷിതമാണെന്നുമുള്ള സർക്കാർ നിലപാട് ആശങ്കാജനകമാണെന്നും ഭാവിയിൽ വൻ വിപത്തായിരിക്കും രാജ്യത്തെ കാത്തിരിക്കുന്നതെന്നും കത്തോലിക്കാ സഭ നേതൃത്വവും ചൂണ്ടിക്കാട്ടി.ഒരു തിന്മയെ മനോഹരമായി പൊതിഞ്ഞ് കൈകളിലേക്കു നല്‍കുന്നതിനു തുല്യമാണ് ലീഗലൈസ് കാനബിസ് പാര്‍ട്ടിയുടെ ആശയങ്ങള്‍ ഓസ്‌ട്രേലിയന്‍ ജനതയുടെ തലച്ചോറിനുള്ളിലേക്കു കുത്തിവയ്ക്കുന്നത്. പാര്‍ട്ടിയുടെ നയങ്ങള്‍ സര്‍ക്കാര്‍ എത്രത്തോളം ഗൗരവത്തില്‍ സ്വീകരിക്കുമെന്നതും സമൂഹത്തില്‍ ഇതുണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളും വരും നാളുകളില്‍ കാത്തിരുന്നു കാണേണ്ടതാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group