ഇസ്ലാമിക്ക് ഭീകരത: മുസാംബിക്കിൽ ആയിരക്കണക്കിന് ക്രൈസ്തവർ ഭവനരഹിതരായി.

ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.ക്രൈസ്തവ രാജ്യമായ മുസാംബിക്കിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇസ്ലാമിക സ്റ്റേറ്റ് ആക്രമണത്തിന്റെ റിപ്പോർട്ടുകളാണ് ക്രൈസ്തവ സന്നദ്ധ സംഘടനയായ ”എയ്ഡ് ടു ചർച്ച് ഇൻ നീഡ് ”ഇപ്പോൾ പുറത്തുകൊണ്ടു വന്നിരിക്കുന്നത്.മുസാംബിക്കിന്റെ പ്രധാന നഗരമായ പാൽമയിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തിൽ നിരവധി ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെടുകയും അമ്പതിനായിരത്തിലധികം പേർ മറ്റു നഗരങ്ങളിലേക്ക് പലായനം ചെയ്തുവെന്നുമാണ് സംഘടന പുറത്തുവിട്ടിരിക്കുന്ന പുതിയ റിപ്പോർട്ട്.സ്ത്രീകളും കുട്ടികളുമടക്കം പലായനം ചെയ്ത അവരെപ്പറ്റി കൃത്യമായ വിവരങ്ങളോ രേഖകളോ കണ്ടെത്തുവാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്നും സമാധാനം പുന:സ്ഥാപിക്കാൻ അതുമായി ബന്ധപ്പെട്ട ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്രൈസ്തവ വേട്ടയാടൽ തുടർക്കഥയാകുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ വിശ്വാസികളെ സംരക്ഷിക്കുവാനായി ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്..

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group