ഏഷ്യയുടെ ശതകോടീശ്വര തലസ്ഥാനമായി ഒന്നാം സ്ഥാനത്ത് മുംബൈ`

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ബെയ്ജിംഗിനെ പിന്തള്ളി മുംബൈ ഒന്നാം സ്ഥാനത്ത്. ഹുറൂണ്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഏഷ്യയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്ന നഗരം മുംബൈയാണ്.

ആദ്യമായാണ് മുംബൈ ഹുറൂണ്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. പട്ടികയില്‍ ആദ്യ സ്ഥാനത്ത് ന്യൂയോര്‍ക്ക് (119) ആണ്. തൊട്ട് പിന്നില്‍ തന്നെ ലണ്ടനുമുണ്ട് (97). ഏഷ്യയില്‍, ഇന്ത്യയുടെ സാമ്ബത്തിക തലസ്ഥാനമായ മുംബൈ 92 ശതകോടീശ്വരന്മാരുമായി പട്ടികയില്‍ മുന്നില്‍ എത്തിയപ്പോള്‍ തൊട്ടുപിന്നില്‍ ബെയ്ജിംഗും (91), ഷാങ്ഹായ് (87)യുമാണ്.

കണക്കുകള്‍ പ്രകാരം നിലവില്‍ ആഗോളതലത്തില്‍ 3,279 ശതകോടീശ്വരന്മാരാണുളളത്. 2023 നെ അപേക്ഷിച്ച്‌ കണക്കില്‍ 5% വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ റാങ്കിംഗ് അനുസരിച്ച്‌, കഴിഞ്ഞ വര്‍ഷം 155 കോടീശ്വരന്മാരെ നഷ്ടപ്പെട്ടെങ്കിലും ഒന്നാം സ്ഥാനം ചൈനയ്ക്ക് തന്നെയാണ്. റാങ്കിംഗില്‍ 800 കോടീശ്വരന്മാരുമായി അമേരിക്ക രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 271 പേരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m