പാലാ കത്തിഡ്രലിലെ പുത്തൻ പാനസംഘം 60-ാം വർഷത്തിലേയ്ക്ക്

പാലാ കത്തിഡ്രലിലെ പുത്തൻ പാനസംഘം 60-ാം വർഷത്തിലേയ്ക്ക്.

അർണ്ണോസ് പാതിരിയുടെ 292-ാം ചരമവാർഷികവും പുത്തൻപാനയുടെ 308-ാം വാർഷികവും ആചരിക്കുന്ന ഈ വർഷം പുത്തൻപാനയെന്ന അമൂല്യകൃതിയുടെ ഈണം വായനയിലൂടെ കാത്തുസൂക്ഷിക്കുകയും പുതുതലമുറയ്ക്ക് അത് പകർന്നു നൽകുകയുമാണ് പാന വായന സംഘത്തിന്റെ ലക്ഷ്യം.

ഫാദർ മാത്യു മഠത്തിക്കുന്നേൽ വികാരിയായിരുന്ന കാലത്താണ് ഈ പാനവായന സംഘത്തിന്റെ തുടക്കം. ആവിമൂട്ടിൽ എ.യു. കുര്യൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പാനസംഘം പാനവായന ഒരു നിയോഗമായി ഏറ്റെടുക്കുകയായിരുന്നു. അന്നു മുതൽ തോമസ് ആൻ്റണി കുന്നുംപുറത്തിൻ്റെ ഭവനത്തിലാണ് ഈ സംഘം പാനവായന നടത്തിയിരുന്നത്. ആരംഭകാലത്തെ പ്രമുഖ പാനവായനക്കാരായിരുന്ന മുതിർന്നവരിൽ പലരും മൺമറഞ്ഞു പോയെങ്കിലും ഓരോ വർഷവും പുതുതലമുറ സംഘത്തിൽ ചേർന്നുകൊണ്ടിരിക്കുന്നു. ഫാ ജോസ് കാക്കല്ലിലിന്‍റെ നേതൃത്തൃത്തില്‍ പാലാ കുന്നുപുറത്ത് തോമസ് ആൻ്റണിയും എ.യു. കുര്യന്റെ മകൻ എ.കെ. ഷാജിയുമാണ് ഇപ്പോൾ ഈ പാനവായന സംഘത്തെ നയിക്കുന്നത്. വ്രതശുദ്ധിയോടെ നോമ്പുനോറ്റും പ്രാർത്ഥിച്ചുമാണ് അംഗങ്ങൾ പാനവായനയ്ക്ക് ഒരുങ്ങുന്നത്.

കഴിഞ്ഞ വർഷം മുതൽ കത്തീഡ്രൽ വികാരിയച്ചൻ വെരി. റവ. ഡോക്‌ടർ. ജോസ് കാക്കല്ലിയുടെ നിർദ്ദേശപ്രകാരം പള്ളിയിൽ വെച്ചാണ് പാനവായന നടത്തുന്നത്. ദുഃഖവെള്ളിയാഴ്ച്‌ ദേവാലയത്തിൽ നടക്കുന്ന പീഢാനുഭവ ശുശ്രൂഷകൾക്ക് ശേഷമാണ് പാനവായന നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m