മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തിന് മൈനർ ബസിലിക്ക പദവി ലഭിച്ചു

വിജയപുരം രൂപതയുടെ കീഴിലുള്ള മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തെ മൈനർ ബസിലിക്കയായി ഫ്രാൻസിസ് മാർപാപ്പ ഉയർത്തി. ഇതു സംബന്ധിച്ച വിളംബരം വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെചേരിൽ വിമലഗിരി കത്തീഡ്രലിൽ നടന്ന തൈലാഭിക്ഷേക വിശുദ്ധ കുർബാനയ്ക്കുശേഷം രൂപതയിലെ എല്ലാ വൈദികരുടെയും സന്യസ്‌തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടത്തി. ബസിലിക്കയുടെ പ്രഥമ റെക്ടറായി ഫാ. മൈക്കിൾ വലയിഞ്ചിയിൽ നിയമിതനായി. ബസിലിക്കയുടെ ഔദ്യോഗികമായ പ്രഖ്യാപനവും ആഘോഷങ്ങളും മേയ് 25ന് ഉച്ച കഴിഞ്ഞ് രണ്ടിന് മൂന്നാറിൽ നടക്കും.

മൂന്നാർ മൗണ്ട് കാർമൽ ദേവാലയം ഹൈറേഞ്ചിലെ ആദ്യത്തെയും കേരളത്തിലെ 12-മത്തെയും ബസിലിക്കയാണ്. 1898ൽ സ്‌പാനിഷ് മിഷണറി ഫാ. അൽഫോൺസ് മരിയ ഒസിഡി വരാപ്പുഴയിൽ നിന്ന് കാൽനടയായി എത്തി ഒരു താൽകാലിക ഷെഡ് നിർമിച്ചതോടെയാണ് ഈ ദേവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. 1909ൽ ചെറിയ പള്ളി നിർമ്മിച്ചു. 1938 എപ്രിൽ 17ന് ഇന്നത്തെ ദേവാലയം ആശീർവദിച്ചു. 1943ൽ ഇടവകയായി ഉയർത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group