വത്തിക്കാൻ സിറ്റി : സംഘർഷഭരിതമായ ദക്ഷിണാഫ്രിക്ക സമാധാന പാതയിലേക്ക് തിരിച്ചു വരണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.രാഷ്ട്രീയ നേതാക്കളുo മറ്റുള്ളവരും രാജ്യത്ത് സമാധാനംപുലരാൻ വേണ്ടതു ചെയ്യണമെന്ന്ത്രികാലജപ പ്രാർഥനയോട് അനുബന്ധിച്ച് മാർപാപ്പ അഭ്യർഥിച്ചു.ദക്ഷിണാഫ്രിക്കയിലെ മുൻ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിൽ അടച്ചതിനെത്തുടർന്ന് അരങ്ങേറിയ കലാപത്തിൽ ഇതുവരെഇരുന്നൂറിലധികം പേരാണ്കൊല്ലപ്പെട്ടത്. കോവിഡ് മഹാവ്യാധി മൂലം ആരോഗ്യപരമായും സാമ്പത്തികമായും ക്ലേശിക്കുന്നതിനിടെ രാജ്യത്ത് അരങ്ങേറിയ കലാപം ജനങ്ങൾക്കു കൂടുതൽ ക്ലേശം ഉണ്ടാകുമെന്നും മാർപാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group