ഫ്രാൻസിസ് മാർപാപ്പ അർജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസുമായി കൂടിക്കാഴ്ച നടത്തി.വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലെ സ്വകാര്യ സദസ്സിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിലുള്ള സൗഹാർദ്ദപരമായ നയതന്ത്ര ബന്ധത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.അർജന്റീനയിലെ സ്ഥിതിഗതികളെക്കുറിച്ച് മാർപ്പാപ്പയും പ്രസിഡന്റും ചർച്ച ചെയ്തു,”പകർച്ചവ്യാധി അടിയന്തരാവസ്ഥ കൈകാര്യം ചെയ്യൽ, സാമ്പത്തിക, പ്രതിസന്ധി, ദാരിദ്ര്യത്തിനെതിരായ പോരാട്ടം തുടങ്ങിയ ചില വിഷയങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിച്ചു,”പ്രാദേശികവും അന്തർദ്ദേശീയവുമായ ചില പ്രശ്നങ്ങളും” ഇരുനേതാക്കളും ചർച്ച ചെയ്തതായി വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു.തുടർന്ന് പ്രസിഡന്റ് ഫെർണാണ്ടസ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group