കെ റെ​യിലിന്റെ പേരിൽ നടക്കുന്ന സം​വാ​ദങ്ങൾ അ​പ​ഹാ​സ്യം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌

കൊ​​​ച്ചി: കെ റെ​​​യി​​​ൽ സം​​​വാ​​​ദ​​​മെ​​​ന്ന പേ​​​രി​​​ൽ ത​​​ല്പ​​​ര ക​​​ക്ഷി​​​ക​​​ളെ വി​​​ളി​​​ച്ചു ന​​​ട​​​ത്തു​​​ന്ന പ​​​രി​​​പാ​​​ടി അ​​​പ​​​ഹാ​​​സ്യ​​​വും ജ​​​നാ​​​ധി​​​പ​​​ത്യ​​ വി​​​രു​​​ദ്ധ​​​വു​​​മാ​​​ണെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി.സ​​​ർ​​​ക്കാ​​​രി​​​നു താ​​​ല്പ​​​ര്യ​​​മു​​​ള്ള ആ​​​ളു​​​ക​​​ളെ മാ​​​ത്രം വി​​​ളി​​​ച്ച് അ​​​ട​​​ച്ചി​​​ട്ട മു​​​റി​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ ഒ​​​രു ഗു​​​ണ​​​വും ചെ​​​യ്യി​​​ല്ല.

പൊ​​​തു സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്കും പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​തെ പി​​​ൻ​​​വാ​​​തി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ഗൂ​​​ഢോ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണ്. അ​​​തി​​​ൽ ത​​​ന്നെ വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യി പ​​​റ​​​യാ​​​ൻ ശേ​​​ഷി​​​യു​​​ള്ള​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യു​​​മാ​​​ണ്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ത്ത​​​രം ഭ​​​യം ത​​​ന്നെ ജ​​​ന​​​ങ്ങ​​​ളി​​​ൽ സം​​​ശ​​​യം ഉ​​​ള​​​വാ​​​ക്കു​​​ന്നു.

പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മം കൂ​​​ടാ​​​തെ, ഇ​​​പ്പോ​​​ൾ ഭ​​​രി​​​ക്കു​​​ന്ന രാ​​​ഷ്ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ ആ​​​ളു​​​ക​​​ളും ഇ​​​ര​​​യാ​​​കു​​​ന്ന​​​വ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന ന​​​യം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്.​​​സ്വ​​​ന്തം കി​​​ട​​​പ്പാ​​​ടം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് ത​​​ല്ലു കി​​​ട്ടു​​​ന്ന പ​​​രി​​​പാ​​​ടി​​​യാ​​​ണെ​​​ന്നു രാ​​​ഷ്ട്രീ​​​യ നേ​​​താ​​​ക്ക​​​ന്മാ​​​ർ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന​​​ത് ഫാ​​​സി​​​സ്റ്റ് ശൈ​​​ലി ആ​​​ണ്.

ഇ​​​ത് അ​​​ങ്ങേ​​​യ​​​റ്റം പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണ്. ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി കാ​​​ര്യം നേ​​​ടാ​​​മെ​​​ന്ന​​​ത് വ്യാ​​​മോ​​​ഹ​​​മാ​​​ണ്. അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്നു എ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത് കെ റെ​​​യി​​​ൽ ക​​​ട​​​ന്നു​​ പോ​​​കാ​​​ത്ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നും ന​​​ഷ്ട​​​പ്പെ​​​ടാ​​​നി​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണ്. മൂ​​​ല​​​മ്പിള്ളി​​​യി​​​ലെ പോ​​​ലെ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം കു​​​ടി​​​യി​​​റ​​​ക്ക​​​പ്പെ​​​ട്ട് അ​​​നാ​​​ഥ​​​മാ​​​കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ് പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​ത്.

ക​​​ല്ലി​​​ടീ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട യ​​​ഥാ​​​ർ​​​ത്ഥ സാ​​​മ്പ​​​ത്തി​​​ക ചെ​​​ല​​​വു​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണം. സ​​​ർ​​​ക്കാ​​​ർ കെ റെ​​​യി​​​ൽ സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ​​​ക്ക്‌ സ്വൈ​​​ര ജീ​​​വി​​​തം ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group