കൊച്ചി: സീറോ മലബാർ സഭ വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ വിശ്വാസ പരിശീലനരംഗത്തെ അധ്യാപകർക്ക് ഓൺലൈൻ ഓറിയന്റേഷൻ കോഴ്സ് ആരംഭിച്ചു. 18 ദിവസങ്ങളിലായാണു ക്ലാസുകൾ നടക്കുന്നത്. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഈ സംരംഭം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ വിശ്വാസപരിശീലകരും ഇതിൽ പകുചേരണമെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷൻ ചെയർമാർ ആ ർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ മാർ ലോറൻ മുക്കുഴി, മാർ ജോസഫ് അരുമച്ചാടത്ത് എന്നിവർ പ്രസംഗിച്ചു.
കമ്മീഷൻ സെക്രട്ടറി റവ. ഡോ തോമൽവെട്ടത്ത്, മാനന്തവാടി രൂപത ഡയറക്ടർ ഫാ. തോമസ് കാട്ടുതുരുത്തി, സിസ്റ്റ ർ ജിസ്ലറ്റ് എന്നിവർ പ്രസംഗി ച്ചു. ദി സിനഡൽ കമ്മീഷൻ ഫോർ കാറ്റെകെസിസ് എന്ന യുട്യൂബ് ചാനലിലൂടെ ദിവസവും വൈകുന്നേരം 8.30 മുതൽ തത്സമയ ക്ലാസുകളിൽ പങ്കെടു ക്കാമെന്നു കമ്മീഷൻ സെക്രട്ടറി അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group