ഹൃദയഭേദകമായ ആക്രമണം: ഫ്രാൻസിസ് മാർപാപ്പ ആക്രമണത്തിനുപിന്നിൽ ഐഎസ് ബന്ധം

 ഇന്തോനേഷ്യയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിന് സമീപം ഓശാന ഞായറാഴ്ച നടന്ന ചാവേറാക്രമണത്തിൽ മാർപ്പാപ്പ അനുശോചനമറിയിച്ചു. ആക്രമണത്തിനിരയായ എല്ലാവർക്കുമായി  നമുക്ക് പ്രാർത്ഥിക്കാo
മാർപാപ്പ ആഹ്വാനം ചെയ്തു.
സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ഓശാന ഞായർ ദിവ്യബലിയുടെ
സമാപനത്തിലാണ് മാർപാപ്പ പ്രാർത്ഥനയ്ക്ക് അഭ്യർത്ഥന നടത്തിയത്. ആക്രമണത്തിന് ഇരകളാകുന്ന എല്ലാവർക്കുമായി പ്രത്യേകിച്ച് ഇന്ത്യോനേഷ്യയിൽ ഇന്ന് മകസാർ കത്തീഡ്രലിനു മുന്നിൽ നടന്ന ആക്രമണത്തിന് ഇരയായവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
മാർപപ്പ പറഞ്ഞു
കത്തീഡ്രൽ ആക്രമണം നടത്തിയ ചാവേർ പോരാളികൾക്ക്  ഇസ്ലാമിക്ക് സ്റ്റേറ്റുമായി (IS ) ബന്ധമുണ്ടെന്നാണ് പുതിയ വിവരം. ഇന്തോനേഷ്യ  ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ  ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയ്ക്കുന്ന ജുമാ അ അൻഷുറുത് ദൗള പ്രസ്ഥാനത്തിലെ  അംഗമാണ്  ചാവേർ ആയ ഒരു പോരാളിയെന്ന് പോലീസ് മേധാവി അറിയിച്ചു.
ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്ത്യനേഷ്യയിൽ വിശുദ്ധവാര ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ നടന്ന ആക്രമണം വലിയ ചർച്ചയ്ക്കാണ് വഴി വച്ചിരിക്കുന്നത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group