ക്രൈസ്തവ വിരുദ്ധ പിടിക്കുമ്പോഴും വിശ്വാസികൾക്ക് പ്രത്യാശ പകർന്നുകൊണ്ട് ഫ്രാൻസിൽ പുതിയ ദേവാലയങ്ങൾ ഉയരുന്നു.

ക്രൈസ്തവ വിരുദ്ധത മുതൽ തീവ്ര സെക്കുലറിസംവരെയുള്ള വെല്ലുവിളികൾ പിടിമുറുക്കുമ്പോഴും ക്രൈസ്തവ വിശ്വാസികളുടെ ബാഹുല്യം നിമിത്തം ഫ്രാൻസിൽ പുതിയ ദേവാലയങ്ങൾ ഉയരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ഏതാണ്ട് പുതിയ നാല് ദൈവാലയങ്ങളാണ് ഫ്രാൻസിൽ ഉയരുന്നത്. വിശ്വാസിസികളുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച്‌ ഒരുമിച്ച് ആരാധന നടത്താൻ സ്ഥലസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൈവാലയ നിർമാണം എന്നതും ശ്രദ്ധേയമാണ് .

ഫ്രാൻസിൽ ദൈവാലയങ്ങളും തിരുസ്വരൂപങ്ങളും തുടർച്ചയായി ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിൽ വലിയ പ്രതീക്ഷകളാണ് ഈ വാർത്ത പകരുന്നത്. വെർസൈൽസ് രൂപതയിലെ വോയ്‌സിൻ ലെ ബ്രിട്ടോണെക്‌സിൽ ജനുവരി 16ന് പുതിയ ദൈവാലയത്തിന് തറക്കല്ലിട്ടു എന്നതാണ് ഇതിലെ ഏറ്റവും പുതിയ വാർത്ത. ഏതാണ്ട് 35,000ൽപ്പരം വിശ്വാസികളുള്ള ഇവിടെ ഞായറാഴ്ച തിരുക്കർമങ്ങൾ അർപ്പിക്കപ്പെട്ടിരുന്നത് പ്രദേശത്തെ ഒരു ജിംനേഷ്യം വാടയ്ക്ക് എടുത്തുകൊണ്ടാണ്.

വിശാലമായ കെട്ടിടം സ്വന്തമായി ഇല്ലാത്ത സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 800പേർക്ക് ഒരുമിച്ച് ആരാധന നടത്താൻ സൗകര്യമുള്ള ദൈവാലയം നിർമിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിൽ നിർമിക്കുന്ന ദൈവാലയത്തിലെ ശിലാസ്ഥാപന കർമം ബിഷപ്പ് ലൂക്ക് ക്രെപ്പിയുടെ അധ്യക്ഷതയിലാണ് നിർവഹിക്കപ്പെട്ടത്. അധുനിക സൗകര്യങ്ങളോടെ ഉടൻ നിർമാണം ആരംഭിക്കുന്ന ദൈവാലയം അടുത്ത ക്രിസ്മസിനുമുമ്പ് പൂർത്തിയാക്കണം എന്നാണ് വിശ്വാസീസമൂഹത്തിന്റെ ആഗ്രഹം.

സെറിസ് നഗരത്തിലാണ് മറ്റൊരു കത്തോലിക്കാ ദൈവാലയം ഉയരുന്നത്. വിശുദ്ധ കൊളംബാന് സമർപ്പിതമായിരിക്കുന്ന ദൈവാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ നിർമാണ പദ്ധതയിൽ തടസം നേരിടുകയായിരുന്നു. 900 പേർക്ക് ഒരുമിച്ച് ആരാധന നടത്താൻ സൗകര്യമുള്ള ദൈവാലയത്തിന്റെ മറ്റൊരു ആകർഷണമായിരിക്കും 36 മീറ്റർ ഉയരമുള്ള മണിമാളിക. ദൈവാലയത്തോട് ചേർന്ന് ഒരു സ്‌കൂളും നിർമിക്കുന്നുണ്ട്. മയോക്‌സ് രൂപതാ ബിഷപ്പ് ജീൻ യെവ്‌സ് നഹ്മിയാസിന്റെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.

വർദ്ധിച്ചുവരുന്ന വിശ്വാസികളുടെ എണ്ണം പരിഗണിച്ച്, ചെല്ലെസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് ബാത്തിൽഡെക്ക് ചാപ്പലിന്റെ സ്ഥാനത്ത് പുതിയ ദൈവാലയം ഒരുക്കാനുള്ള ശ്രമത്തിലാണ് അവിടത്തെ സഭാനേതൃത്വം. നഗര ചത്വരത്തിൽനിന്ന് വളരെ അടുത്തുകാണാനാകും വിധം ക്രമീകരിക്കുന്ന ദൈവാലയം 2024ഓടെ ആരാധനയ്ക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. ഒരേ സമയം 800 പേർക്ക് ആരാധന നടത്താൻ സൗകര്യമുണ്ടായിരിക്കും.

സെന്റ് ഡെനിസ് രൂപതയിലാണ് മറ്റൊരു പുതിയ ദൈവാലയം യാഥാർത്ഥ്യമാകുന്നത്. വിശുദ്ധ ജോൺ 23-ാമന് സമർപ്പിതമായ ചാപ്പൽ വർധിച്ചുവരുന്ന വിശ്വാസികളുടെ എണ്ണം കണക്കിലെടുത്ത് പുനർനിർമിക്കുകയാണ്. നൂറുകണക്കിന് വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുംവിധമാണ് നിർമാണം നടക്കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group