കുടുംബങ്ങൾക്ക് വേണ്ടി കുടുംബ വർഷത്തിൽ മാധ്യമവിമുക്ത മണിക്കൂറുമായി ചങ്ങനാശ്ശേരി അതിരൂപത…

ചങ്ങനാശ്ശേരി;കുടുംബ വര്‍ഷത്തോടനുബന്ധിച്ച് ചങ്ങനാശേരി അതിരൂപതയിലെ കുടുംബ പ്രേഷിത വിഭാഗമായ മാതൃവേദി പിതൃവേദിയുടെ നേതൃത്വത്തില്‍
നടപ്പിലാക്കുന്ന മാധ്യമ വിമുക്ത മണിക്കൂറിന്റെ പ്രമോഷണല്‍ വീഡിയോയുടെ സ്വിച്ച് ഓണ്‍ കര്‍മം പോങ്ങുമ്മൂട് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു.
മാധ്യമങ്ങളെ ഒഴിവാക്കി കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്നു പ്രാര്‍ഥനയിലും സ്‌നേഹ സംഭാഷണത്തിലും ഏര്‍പ്പെടുന്ന ഒരു മണിക്കൂര്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കുടുംബത്തിലെ ഓരോ അംഗവും കൂട്ടായി പരിശ്രമിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഫൊറോനാ ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറയില്‍ സ്വാഗതവും അതിരൂപത ട്രഷറര്‍ ജിനോദ് ഏബ്രഹാം നന്ദിയും പറഞ്ഞു. മാതൃവേദി അതിരൂപത വൈസ് പ്രസിഡന്റ് ജെസി സോണി, പിതൃവേദി മുന്‍ പ്രസിഡന്റ് ആന്റണി തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group