സമാധാനത്തിനായി ജപമാല ചൊല്ലാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് മാർപാപ്പാ

ദൈവമാതാവിന് സമർപ്പിച്ചിരിക്കുന്ന മെയ് മാസത്തിൽ എല്ലാ ദിവസവും സമാധാനത്തിനായി ജപമാല ചൊല്ലാൻ എല്ലാ വിശ്വാസികളെയും ക്ഷണിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ഇന്നലെ വിശ്വാസികളുമായി പൊതുകൂടിക്കാഴ്ചയുടെ സമാപനത്തില്‍ അറബി ഭാഷ സംസാരിക്കുന്ന തീർത്ഥാടകർക്ക് ആശംസകൾ നേർന്നുള്ള സന്ദേശത്തിലാണ് പാപ്പായുടെ ആഹ്വാനം.

ജപമാല തിന്മയ്‌ക്കെതിരായ ശക്തമായ ആയുധമാണെന്നും പാപ്പാ പറഞ്ഞു. തിരുസഭ
കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിന്റെ മഹത്വവും പാപ്പ പരാമർശിച്ചു. യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, തന്റെ രക്ഷയുടെ സന്ദേശം ഭൂമിയുടെ അതിര്‍ത്തികളിലേക്ക് കൊണ്ടുപോകാനുള്ള കൽപ്പന അപ്പസ്തോലന്മാരെ ഏൽപ്പിച്ച നിമിഷത്തിലേക്ക് തിരിഞ്ഞു നോക്കാൻ നമ്മെ ക്ഷണിക്കുകയാണെന്ന് പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group