‘ഒമിക്രോൺ’വെല്ലുവിളി; പിടിച്ചുകെട്ടാനുള്ള ശ്രമത്തിൽ ലോകം പ്രാർഥനകളുമായി വിശ്വാസിസമൂഹം…

കൊറോണ മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽനിന്ന് ലോകം വിമുക്തമാകുന്നതിനു മുൻപ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദ​ത്തെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ.ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഗോ​ട്ടെം​ഗ് പ്ര​വി​ശ്യ​യി​ൽ ക​ണ്ടെ​ത്തി​യ വൈ​റ​സ് രാ​ജ്യ​മൊ​ട്ടു​ക്കു വ്യാ​പി​ക്കു​ക​യാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജ​ന​സം​ഖ്യ​യി​ൽ 24 ശ​ത​മാ​ന​ത്തി​നു മാ​ത്ര​മാ​ണ് വാ​ക്സി​ൻ ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​തി​വേ​ഗം രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത ഇ​തു​മൂ​ലം കൂ​ടു​തലാണ്.

27 രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ, കാ​ന​ഡ, ഇ​റാ​ൻ, ബ്ര​സീ​ൽ, താ​യ്‌​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​രോ​ധി​ക്കു​ക​യോ, അ​വി​ടെ യാ​ത്ര ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തു​ക​ഴി​ഞ്ഞു. ദ​ക്ഷി​ണ ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ ബോ​ട്സ്‌വാ​ന, സിം​ബാ​ബ്‌​വെ, ന​മീ​ബി​യ, ലെ​സോ​ത്തോ, മൊ​സാം​ബി​ക്, മ​ലാ​വി എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​തേ നി​രോ​ധ​ന​വും നി​യ​ന്ത്ര​ണ​ങ്ങ​ളും ബാ​ധ​ക​മാ​ക്കി​.
ഇ​ന്ന​ലെ ബ്രി​ട്ട​നി​ൽ ര​ണ്ടു​പേ​ർ​ക്ക് ഒ​മി​ക്രോ​ൺ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് നെ​ത​ർ​ലാ​ൻ​ഡ്സി​ലെ ആം​സ്റ്റ​ർ​ഡാ​മി​ൽ ഇ​റ​ങ്ങി​യ ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലെ 61 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​മി​ക്രോ​ൺ വൈ​റ​സ് ആ​ണോ രോ​ഗ​കാ​ര​ണ​മെ​ന്നു ക​ണ്ടു​പി​ടി​ക്കാ​നാ​യി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ജ​ർ​മ​നി​യി​ലും ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലും ഒ​മി​ക്രോ​ൺ വൈ​റ​സ് എ​ത്തി​യ​താ​യും സം​ശ​യി​ക്ക​പ്പെ​ടു​ന്നു.

നേ​ര​ത്തെ ബോ​ട്ട്‌​സ്വാ​ന, ബെ​ൽ​ജി​യം, ഹോ​ങ്കോം​ഗ്, ഇ​സ്ര​യേ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ വൈ​റ​സ് മൂ​ല​മു​ള്ള കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഒ​ട്ട​ന​വ​ധി​ത്ത​വ​ണ ജ​നി​ത​ക​മാ​റ്റ​ത്തി​നു വി​ധേ​യ​മാ​യ വൈ​റ​സാ​ണ് ഒ​മി​ക്രോ​ൺ. ഇ​ത് ഏ​റെ ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​യ്ക്കു​ന്ന​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വി​ശ​ദീ​ക​രി​ച്ചു. ഒ​മി​ക്രോ​ണി​ന്‍റെ ആ​ക്ര​മ​ണ, വ്യാ​പ​ന, വാ​ക്സി​ൻ പ്ര​തി​രോ​ധ ശേ​ഷി​ക​ളെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​കാ​ൻ ആ​ഴ്ച​ക​ളെ​ടു​ക്കും.

ലോകം വീണ്ടും പ്രതിസന്ധിയിലേക്ക് പോകുന്ന ഈ സാഹചര്യത്തിൽ ദൈവത്തിങ്കലേക്ക് കണ്ണുകളുയർത്തി കൊണ്ട് പ്രാർത്ഥനയാകുന്ന വാക്സിൻ എടുത്തു കൊണ്ട് ഈ വൈറസിനെതിരെ പോരാടുവാൻ വിശ്വാസി സമൂഹവും തയ്യാറായിരിക്കുകയാണ് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group