ഏഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവ പീഡനങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

ഏഷ്യയിലെ പ്രധാനപ്പെട്ട ആറ് രാഷ്ട്രങ്ങളിൽ ക്രൈസ്തവ പീഡനങ്ങൾ വർധിക്കുന്നതായി ക്രിസ്ത്യൻ അഭിഭാഷക സംഘത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു . ഉത്തരകൊറിയ അഫ്ഗാനിസ്ഥാൻ,പാകിസ്ഥാൻ , യെമൻ , ഇറാൻ ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഏഷ്യയിലെ തന്നെ ക്രൈസ്തവ പീഡനത്തിന്റെ കേന്ദ്രങ്ങളാണ് എന്ന് U S ആസ്ഥാനമായുള്ള ക്രിസ്ത്യൻ അഭിഭാഷക ഗ്രൂപ്പായ ഓപ്പൺ ഡോർസ് തയ്യാറാക്കിയ 2021 വേൾഡ് വച്ച് റിപ്പോർട്ടിൽ പറയുന്നു. 2015 മുതൽ ആഗോള ക്രൈസ്തവ പീഡനത്തിന് ഈ രാജ്യങ്ങൾ ഒന്ന് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങൾ വഹിക്കുന്നതായി ജനുവരി 13 പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു . ഭരണാധികാരികൾ ഈ രാജ്യത്തിലെ ക്രിസ്ത്യാനികളെ വിശ്വാസം ത്യജിക്കുവാനായി പ്രേരിപ്പിക്കുകയും അവരോട് വിവേചനം കാണിക്കുകയും ക്രിസ്തുമതത്തെ പാശ്ചാത്യ കോളനി വാഴ്ചയുടെ പ്രതീകമായും വെളുത്തവരുടെ വിശേഷ ഭാഗ്യംമായും കണക്കാക്കുന്നതായും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. പട്ടികയിലെ ഏറ്റവും മോശം രാജ്യങ്ങളായി ഉത്തര കൊറിയയും അഫ്‌ഗാനിസ്ഥാനും നിലകൊള്ളുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യമായ അഫ്‌ഗാനിസ്ഥാനിൽ ക്രിസ്ത്യാനികളെ തിരിച്ചറിഞ്ഞആക്രമിക്കുകയും വിശ്വാസം ത്യജിക്കുവാനായി കുടുംബങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു മറ്റൊരു ഇസ്ലാമിക രാഷ്ട്രമായ പാകിസ്താനിലും സ്ഥിതി മറിച്ചല്ല. അവിടെ ക്രിസ്ത്യാനികളെ രണ്ടാംകിട പൗരൻമാർ ആയി കണക്കാക്കുകയും താഴ്ന്നതും വൃത്തികെട്ടതും അപമാനകാരവുമായ ജോലികൾ ചെയ്യുന്നതിനായി അവരെ നിർബന്ധിക്കുകയും ചെയ്യുന്നു. അതിനായ് ബോണ്ടുകൾ അവർ ഉപയോഗപ്പെടുത്തുന്നു കുപ്രസിദ്ധ മതനിന്ദ നിയമം ദുരുപയോഗം ചെയ്യുന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്തു ക്രിസ്ത്യാനികൾക്ക് അവരുടെ ജീവൻ തന്നെ ത്യജിക്കേണ്ടി വരുന്നു.2011 മുതൽ 2015 വരെ 1296 മതനിധ കേസുകൾ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 80 ലധികം പേർ മതനിന്ദയുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട് . 2014 ൽ ഹിന്ദു അനുകൂല ഭാരതീയ ജനത പാർട്ടി അധികാരത്തിൽ വന്നശേഷം ഇന്ത്യയിലും നിയമങ്ങൾ കടുത്തു . ക്രിസ്ത്യാനികൾ പ്രത്യേകിച്ച് ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യയിലുള്ളവരെ മത പരിവർത്തനം ആരോപിക്കുകയും കടുത്ത ശിക്ഷ വിധിക്കുകയും ചെയ്യുന്നു . ലോകമെമ്പാടും ക്രിസ്ത്യാനികളിൽ ഒരാൾവീതം മത പീഡനത്തിന് ഇരയാകുന്നുവെന്നും ഏഷ്യയിൽ അത് അഞ്ചിൽ രണ്ടെണ്ണം വീതം നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group