ആത്മഹത്യ ബില്ലിനെതിരെ മെത്രാൻസമിതി

ന്യൂ മെക്സിക്കോ പുതിയതായി സെനറ്റ് പാസാക്കാൻ ഒരുങ്ങുന്ന ആത്മഹത്യയെ പിന്തുണക്കുന്ന “എലിസബത്ത് വൈറ്റ് ഫീൽഡ് എൻഡ് ഓഫ് ലൈഫ് ഓപ്ഷൻ ആക്ട്” ബില്ലിനെതിരെ സംസ്ഥാനത്തെ കത്തോലിക്കാ മെത്രാൻ സമിതി ശക്തമായ എതിർപ്പ് രേഖപ്പെടുത്തി, നിർദിഷ്ട നിയമത്തെ രാജ്യത്തെ ഏറ്റവും മോശം നിയമ മായും ദുർബലവിഭാഗങ്ങൾക്ക് ഈ നിയമം ഭീഷണി ആകുമെന്നും സാന്ത ഫെയിൽ ആർച്ച് ബിഷപ് ജോൺ വെസ്റ്റർ അഭിപ്രായപ്പെട്ടു.
പുതിയ ബിൽ നിയമമായാൽ, മാനസിക ആരോഗ്യ വൈകല്യങ്ങളോ ബുദ്ധി വൈകല്യങ്ങളോ മറ്റ് മാരക ആരോഗ്യ അസുഖങ്ങളോ ഉള്ള വ്യക്തികൾക്ക് ആത്മഹത്യ ചെയ്യുന്നതിനായി രണ്ട് സാക്ഷികളുടെ സമ്മതത്തോടെ ഫിസിഷ്യൻമാരെ സമീപിക്കാം. തുടർന്ന് ലൈസൻസുള്ള ഫിസിഷ്യൻസ്,ഓസ്റ്റിയോ പതിക് ഫിസിഷ്യൻസ്, നേഴ്സുമാർ, ഫിസിഷ്യൻഅസിസ്റ്റന്റ്, എന്നിവർക്ക് മാരകമായ മരുന്ന് രോഗികൾക്ക് ആത്മഹത്യക്ക് വേണ്ടി നൽകാൻ കഴിയും ഈ ബിൽ നിയമമായാൽ അത് സമൂഹ മനസ്സാക്ഷിയുടെ ക്രൂരതയുടെ മുഖം ആയിരിക്കുമെന്നും ഈ ബിൽ ദൈവത്തിന്റെ നിയമത്തിന് എതിരാണെന്നും ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു അതിനാൽ പുതിയ നിയമ നിർമ്മാണത്തിൽ നിന്ന് ഭരണകൂടം പിൻമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group