എട്ടുനോമ്പാചാരണവും മ​​രി​​യ​​ൻ പ്ര​​ഭാ​​ഷ​​ണ​​വും ഇ​​ന്നു മു​​ത​​ൽ…​​

കോട്ടയം:പ്രശസ്ത മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ​​പഴ​​യ​​പ​​ള്ളി​​യി​​ൽ (അ​​ക്ക​​ര​​പ്പ​​ള്ളി) പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ ജ​​ന​​ന​​ത്തി​​രു​​നാ​​ളി​​നൊ​​രു​​ക്ക​​മാ​​യു​​ള്ള എ​​ട്ടു​​നോ​​ന്പാ​​ച​​ര​​ണ​​വും മ​​രി​​യ​​ൻ പ്ര​​ഭാ​​ഷ​​ണ​​വും ഇ​​ന്നു മു​​ത​​ൽ എ​​ട്ടു വ​​രെ ന​​ട​​ക്കും.​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കൊ​​ടി​​യേ​​റ്റ്, തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന – ആ​​ർ​​ച്ച് പ്രീ​​സ്റ്റ് ഫാ. ​​വ​​ർ​​ഗീ​​സ് പ​​രി​​ന്തി​​രി​​ക്ക​​ൽ മുഖ്യകർമികത്വo വഹിക്കും.ഒ​​ന്നു മു​​ത​​ൽ എ​​ട്ടു​​വ​​രെയുള്ള തീയതികളിൽ രാ​​ത്രി ഏ​​ഴി​​ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, ഷം​​ഷാ​​ബാ​​ദ് രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, ഫാ. ​​ഡോ​​മി​​നി​​ക് വാ​​ള​​ന്മ​​നാ​​ൽ, ഫാ. ​​ജോ​​സ​​ഫ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ ഒ​​എ​​ഫ്എം, ഫാ. ​​ജ​​സ്റ്റി​​ൻ വേ​​ങ്ങാ​​ശേ​​രി, ഫാ. ​​സേ​​വ്യ​​ർ​​ഖാ​​ൻ വ​​ട്ടാ​​യി​​ൽ, ഫാ. ​​മാ​​ത്യു വ​​യ​​ലാ​​മ​​ണ്ണി​​ൽ സി​​എ​​സ്ടി തുടങ്ങിയവർ ​​മ​​രി​​യ​​ൻ​​പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തും.തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 5.15 നും 6.30 ​​നും ഒ​​ന്പ​​തി​​നും, ഉ​​ച്ച​​ക്ക് 12 നും ​​വൈ​​കു​​ന്നേ​​രം 4.30 നും ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും. തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ ജ​​പ​​മാ​​ല, ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന, നൊ​​വേ​​ന, ല​​ദീ​​ഞ്ഞ് എ​​ന്നി​​വ ഉ​​ണ്ടാ​​യി​​രി​​ക്കും. Akarayamma live എ​​ന്ന യൂ​​ടൂ​​ബ് ചാ​​ന​​ൽ​​വ​​ഴി പ​​ള്ളി​​യി​​ലെ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ വിശ്വാസികൾക്ക് പ​​ങ്കെ​​ടു​​ക്കാം. കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും പാ​​ലി​​ച്ചു​​കൊ​​ണ്ടാ​​ണ് തി​​രു​​നാ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ൾ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group