വീണ്ടും നീതി നിഷേധിക്കുന്നു

രാജ്യദ്രോഹകുറ്റം ചുമത്തി 5 മാസം മുമ്പ് അറസ്റ്റിലായ ഇന്ത്യൻ ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയുടെ (83) ജാമ്യാപേക്ഷ സംബന്ധിച്ച് വിധി പ്രത്യേകകോടതി മൂന്നാമതും മാറ്റിവെച്ചു.
മുംബൈ ആസ്ഥാനമായുള്ള ദേശീയ അന്വേഷണ ഏജൻസി (എൻഐഎ ) യുടെ പ്രത്യേക കോടതിയാണ് വീണ്ടും വിധി മാറ്റി വെച്ചത്. കേസിൽ ഫെബ്രുവരി 12ന് വാദം കേൾക്കുന്നത് പൂർത്തിയാക്കിയിരു വെങ്കിലും ഫെബ്രുവരി 16 ന് വിധി വരുമെന്നാണ് ആദ്യം ഷെഡ്യൂൾ ചെയ്തത്.
എന്നാൽ പിന്നീട് അത് മാർച്ച് രണ്ടിലേക്കു തുടർന്ന് മാർച്ച് 16 ലേക്കും മാറ്റിവച്ചു.
ഇപ്പോൾ വീണ്ടും മാർച്ച് 22ലേക്ക് വിധി മാറ്റിയിരിക്കുകയാണ്. വിധിപ്രഖ്യാപനം വൈകുന്നതിൽ ഏറെ ഖേദമുണ്ടെന്ന് കേസിന്റെ അഭിഭാഷകനായ ഫാദർ സന്താനം മാധ്യമങ്ങളോട് പറഞ്ഞു.എങ്കിലും മാർച്ച് 22 തന്നെ വിധി കോടതി പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നീതിപൂർവകമായ വിധി ലഭിക്കും എന്ന് വിശ്വസിക്കുന്ന തായും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ കൊറെഗാവ് ഗ്രാമത്തിൽ നടന്ന കലാപത്തിൽ മാവോയിസ്റ്റ് പങ്കുണ്ടെന്ന് ആരോപിച്ചാണ് ഫാദർ സ്റ്റാൻ സാമി ഉൾപ്പെടെ 16 പേരെയാണ് NIA കസ്റ്റഡിയിലെടുത്തത്. നിരവധിതവണ ജാമ്യാപേക്ഷ പോലും നിഷേധിക്കപ്പെട്ട കേസിൽ . മതിയായ തെളിവുകളോ രേഖകളോ ഇല്ലാതെയാണ് ജസ്യൂട്ട് വൈദികനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അമേരിക്കൻ ഡിജിറ്റൽ ലബോറട്ടറി പുറത്തുവിട്ട റിപ്പോർട്ടിൽ ഫാദർ ന്റെ ലാപ്ടോപ്പിൽ തെളിവുകൾ കൃത്രിമമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്നു ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ സംഘടനകളും യുകെ മെത്രാൻസമിതി ഉൾപ്പെടെ അന്താരാഷ്ട്ര സംഘടനകളും നിരവധി ഇന്ത്യൻ ക്രൈസ്തവ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. നിരപരാധിയായ ഈ ജസ്യൂട്ട് വൈദികൻ മോചനത്തിനായുള്ള പ്രാർത്ഥനയിലാണ് ഇന്ത്യൻ ക്രൈസ്തവ സമൂഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group