വിശുദ്ധ വാരത്തിലെ ശുശ്രൂഷകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നിക്കാര്വഗ്വൻ ഭരണകൂടം.
ഓശാന ഞായറാഴ്ചയിലെ കുരുത്തോല പ്രദക്ഷിണവും, ദുഃഖവെള്ളിയാഴ്ച നടക്കേണ്ട കുരിശിന്റെ വഴിക്കും ഭരണകൂടം വിലക്കേര്‍പ്പെടുത്തി.
ചില സ്ഥലങ്ങളില്‍ ദുഃഖവെള്ളിയിലെ കുരിശിന്റെ വഴിക്ക് പള്ളികള്‍ക്കു ഉള്ളില്‍ നടത്താന്‍ മാത്രമാണ് അനുവാദമുള്ളത്. നിക്കരാഗ്വയില്‍ പരസ്യമായി ക്രൈസ്തവ വിശ്വാസം പ്രകടിപ്പിക്കുന്നത് പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലേക്ക് നയിക്കുകയാണ്, വൈദികരും സന്യസ്തരും വിശ്വാസികളും സുരക്ഷിതരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിക്കരാഗ്വന്‍ പ്രസിഡണ്ട് ഡാനിയേല്‍ ഒര്‍ട്ടേഗ കഴിഞ്ഞ വര്‍ഷവും സമാനമായ നിയന്ത്രണം കൊണ്ടുവന്നിരുന്നു. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളെ നിക്കാരാഗ്വയില്‍ പുറത്താക്കുകയും ചെയ്തിരുന്നു. ഒര്‍ട്ടേഗയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്തത്തിന്റെ പേരില്‍ 26 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബിഷപ്പ് റോളൊണ്ടോ ആല്‍വാരസ് വത്തിക്കാന്‍ ഇടപെടലിലാണ് നിക്കരാഗ്വയില്‍ നിന്നും മോചിതനായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group