‘തളരാത്ത മിഷനറി” എന്നറിയപ്പെടുന്ന വൈദികന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മാർപാപ്പ

ആഫ്രിക്കയിലെ ഐവറി കോസ്റ്റിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട തളരാത്ത മിഷനറി എന്നറിയപ്പെട്ടിരുന്ന വൈദികൻ ഫാ. മത്തെയോ പെറ്റിനാരിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. കോട്ട് ഡി മാർഗിലിലെ കൺസോളറ്റയിലെ യുവ മിഷനറി ആയിരുന്നു ഫാ. മത്തെയോ പെറ്റിനാരി.

ഏപ്രിൽ 18-ന് ഐവേറിയൻ നഗരമായ നയാകരയിലുണ്ടായ വാഹനാപകടത്തിലാണ് ഫാ. പെറ്റിനാരി മരിച്ചത്. അദ്ദേഹം ഓടിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 1981 ജൂലൈ പത്തിന് ഇറ്റാലിയൻ പ്രവിശ്യയായ അങ്കോനയിലെ ചിയാരാവല്ലിലാണ് ഫാദർ മാറ്റിയോ പെറ്റിനാരി ജനിച്ചത്. അദ്ദേഹം 2010 സെപ്റ്റംബർ 11-ന് വൈദികനായി അഭിഷിക്തനായി. അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഐവറി കോസ്റ്റിൽ, പ്രത്യേകിച്ച് സോഗോ, സാൻ പെഡ്രോ, ഡയാൻറ വില്ലേജ് എന്നിവിടങ്ങളിൽ മിഷനറിയായി ചെലവഴിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group