നീതി ആവശ്യപ്പെട്ട് നൈജീരിയൻ ക്രൈസ്തവര്‍ തെരുവിൽ

തുടർച്ചയായി ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന നൈജീരിയയിൽ നീതി ആവശ്യപ്പെട്ട് നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് നൂറുകണക്കിന് വരുന്ന വിശ്വാസികൾ സംസ്ഥാനത്തെ ഗവർണറുടെ ഓഫീസിന് മുന്നിൽ റാലി നടത്തി. ഡിസംബർ 23നു തുടങ്ങിയ ക്രൈസ്തവ ഗ്രാമങ്ങളെ ലക്ഷ്യംവെച്ച് നടന്ന അക്രമ പരമ്പര ക്രിസ്തുമസ് വരെ നീണ്ടുനിന്നു. അക്രമ പരമ്പര മൂലം പതിനയ്യായിരം ആളുകൾ ഭവനരഹിതരായെന്ന് സംഘാടക നേതാക്കളില്‍ ഒരാളായ ഇവാഞ്ചലിക്കൽ സഭാനേതാവ് റവ. ഗിടിയോൻ പാര-മല്ലം പറഞ്ഞു.

സംഭവത്തിന്റെ ഇരകളായവർക്ക് സഹായങ്ങൾ ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും, കേന്ദ്ര സർക്കാരിനോടും തങ്ങൾ ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. വംശഹത്യ നടത്തിയ തീവ്രവാദികളെ അറസ്റ്റ് ചെയ്തു വിചാരണ നടത്തണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടതായും പാര-മല്ലം പറഞ്ഞു. പ്രതിഷേധം അറിയിച്ച് കറുത്ത വസ്ത്രം ധരിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് ക്രൈസ്തവര്‍ റാലി നടത്തിയത്. ക്രൈസ്തവരുടെ പരിപാവന ദിനത്തെ ലക്ഷ്യം വെച്ച് തീവ്രവാദികൾ നടത്തുന്ന ഏറ്റവും ഒടുവിലത്തെ അക്രമമാണ് ഇത്. ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ നടന്ന അക്രമണത്തിന് പിന്നില്‍ മുസ്ലിം ഫുലാനി തീവ്രവാദികളാണെന്നാണ് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group