‘കറുത്ത നസറായന്റെ’ തിരുനാൾ പ്രദക്ഷിണത്തിൽ പങ്കെടുത്തത് ആറ് ദശലക്ഷത്തിലധികം വിശ്വാസികൾ

ഏഷ്യൻ ഭൂഖണ്ഡത്തിൽ ഏറ്റവുമധികം കത്തോലിക്കരുള്ള ഫിലിപ്പീൻസിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മനിലയിലെ ‘കറുത്ത നസറായന്റെ’ തിരുനാൾ പ്രദക്ഷിണത്തിൽ പങ്കെടുത്തത് ആറ് ദശലക്ഷത്തിലധികം വിശ്വാസികൾ. ഇന്നലെയായിരുന്നു ‘കറുത്ത നസറായൻ്റെ’ തിരുനാൾ ദിനം.

കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് 2021 – 2023 കാലഘട്ടങ്ങളിൽ സുരക്ഷയ്ക്കായി ഈ പ്രദക്ഷിണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനുശേഷം ആഘോഷമായി നടത്തുന്ന തിരുനാൾ പ്രദക്ഷണം ആയിരുന്നു ഈ വർഷം നടന്നത്. ആയതിനാൽ തന്നെ പതിവിലും കൂടുതൽ ആളുകളാണ് ഇത്തവണ ഈ തിരുനാളിന്റെ ഭാഗമായത്.

ഏകദേശം 15 മണിക്കൂർ പ്രദക്ഷിണം നീണ്ടു നിന്നു. ലോകത്തിൽ എവിടെയൊക്കെ ഫിലിപ്പീൻസുകാർ ഉണ്ടോ അവിടെയൊക്കെയും ആഘോഷിക്കപ്പെടുന്ന ഒന്നാണ് ഈ തിരുനാൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group