നൈജീരിയൻ പ്രസിഡന്റ് രാജി വയ്ക്കണം:ആംഗ്ലിക്കൻ സഭ

ക്രൈസ്തവർക്കെതിരെ ആക്രമണങ്ങളും കൂട്ടക്കൊലകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അധികാരത്തിൽ നിന്നും രാജിവയ്ക്കണമെന്ന് നൈജീരിയയിലെ എനുഗു ആംഗ്ലിക്കൻ അതിരൂപത ബിഷപ്പ് ഇമ്മാനുവൽ ചുക്വുമ, ആവശ്യപ്പെട്ടു. തന്റെ 31-ാമത് എപ്പിസ്‌കോപ്പൽ ഓർഡിനേഷൻ വാർഷികാഘോഷത്തിനോട് അനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് ആർച്ച് ബിഷപ്പ് നിലവിലെ സാഹചര്യത്തിൽ ജനങ്ങൾക്ക് സുരക്ഷ ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ ബുഹാരി സർക്കാർ അധികാരത്തിൽനിന്ന് മാറിനിൽക്കണമെന്ന് നിർദ്ദേശിച്ചത്. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയിലും രാഷ്ട്രീയ വ്യവസ്ഥയിലും ജനങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാൽ വിപ്ലവത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group