ദാരുണ സംഭവം നടുക്കത്തോടെ പങ്കുവെച്ച് നൈജീരിയന്‍ വൈദികൻ

നൈജീരിയയിലെ ഓവോ പട്ടണത്തിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ ഇന്നലെ നടന്ന ദാരുണമായ ആക്രമണത്തെ കുറിച്ചുള്ള നടുക്കുന്ന വിവരങ്ങള്‍ പങ്കുവെച്ച് ദേവാലയത്തിൽ ഉണ്ടായിരുന്ന വൈദികൻ.

ഫാ. ആൻഡ്രൂ അബായോമിയാണ് ബിബിസി റിപ്പോര്‍ട്ടറോട് സംഭവത്തെ കുറിച്ച് വിവരിച്ചത്. വിശുദ്ധ കുർബാന ഏകദേശം തീരാറായപ്പോഴാണ് തീവ്രവാദികൾ ദേവാലയത്തിലേക്ക് ഇരച്ചു കയറിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. വെടിയൊച്ചയാണ് ആദ്യം കേട്ടത്. ഇതിനിടയിൽ തീവ്രവാദികൾ കാണാതെ ദേവാലയത്തിൽ തന്നെ താനും ഏതാനും ആളുകളും ഒളിച്ചിരുന്നു. 20 മിനിറ്റോളം തങ്ങൾ ലോക്ക് ചെയ്ത് ഇരുന്നുവെന്ന് ഫാ. ആൻഡ്രൂ അബായോമി പറഞ്ഞു.

അക്രമികൾ അവിടെ നിന്ന് മടങ്ങിയെന്ന് അറിഞ്ഞപ്പോഴാണ് പുറത്തു വന്നത്. ഉടനെ തന്നെ പരിക്കേറ്റ ആളുകളെ ആശുപത്രിയിലെത്തിച്ചു. രക്തം വാര്‍ന്ന് നിശ്ചലമായി കിടക്കുന്ന നിരവധി മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തന്നെ പുറത്തു വന്നിരിന്നു. ആക്രമണത്തെ ഹീനവും, പൈശാചികവുമെന്ന്‍ ഒൻഡോ സംസ്ഥാന ഗവർണർ റൊട്ടിമി അകെരെഡോലു വിശേഷിപ്പിച്ചിരിന്നു. ഇത് ഓവോയിൽ ഒരു കറുത്ത ഞായറാഴ്ചയാണ്. തങ്ങളുടെ ഹൃദയങ്ങൾ ഭാരപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ശത്രുക്കൾ അവിടുത്തെ സമാധാനത്തിനും, സ്വൈര്യത്തിനും നേരെ ആക്രമണം നടത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രൂപതാ മെത്രാനുമായി സംസാരിച്ചുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group